Latest NewsKeralaNews

സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നത്: ആരോപണങ്ങളുമായി വിഡി സതീശൻ

തിരുവനന്തപുരം: മരംമറി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരംകൊള്ളക്കേസിൽ സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് മരംമുറിക്കാൻ ഉത്തരവിട്ട റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

Read Also: എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥർക്ക് ഹാജരാകാം: നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി

വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കു നേരെയുള്ള സർക്കാർ പീഡന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉപവാസ സമരം നടത്തുന്നത്. മാനദണ്ഡം ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകി. ശാലിനിക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കൊള്ളക്കാരെ സംരക്ഷിക്കുകയും സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ വിചിത്രനയം തിരുത്തും വരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണം: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button