KeralaLatest NewsIndiaNewsInternational

താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രം: പരിഹസിച്ച് ജിതിന്റെ കുറിപ്പ്

എറണാകുളം: താലിബാന്റെ അടുത്ത ലക്‌ഷ്യം കശ്മീരും കേരളവും ആണെന്ന് ഒരു ദേശീയ ദിനപത്രത്തിൽ ബ്രിട്ടണിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരനായ മാധ്യമ പ്രവർത്തകൻ എഴുതിയ ആർട്ടിക്കിൾ കേരളത്തിന് പുറത്ത് വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ കേരളം കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധർക്കുമുള്ളൂ എന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ആയ ജിതിൻ കെ ജേക്കബ്.

‘ഇവിടെ നടക്കുന്ന മാറ്റങ്ങൾ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവർക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കിൽ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ’, ജിതിൻ നിരീക്ഷിക്കുന്നു.

ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു ദേശീയ ദിനപത്രത്തിൽ ബ്രിട്ടണിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരനായ മാധ്യമ പ്രവർത്തകൻ എഴുതിയ ഒരു ആർട്ടിക്കിൾ ആണ് കേരളത്തിന്‌ പുറത്ത് ചർച്ചാ വിഷയം. Taliban’s Next Stop: Kabul, Kashmir, and Kerala: എന്ന തലക്കെട്ടിൽ കേരളത്തെ കുറിച്ച് പറയുന്നത് ഇപ്രകാരം ആണ് ‘The Talibanisation of Kerala over the past years is not a matter of coincidence but a well-thought-out strategy of the Pakistani jihadi military’. ‘Once the Taliban take over Kabul, jihadis in Kerala could conveniently be used by Pakistan as a tool to stretch Indian security beyond their capacity by launching country-wide acts of jihadi terrorism’ എന്ന് ലേഖനത്തിൽ പറയുന്നു.

അല്ലെങ്കിൽ തന്നെ ഇപ്പോൾ തന്നെ ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവർത്തികൾക്കും മുന്നിലും പിന്നിലുമായി നിൽക്കുന്നത് മലയാളികൾ ആണ് എന്ന ആരോപണം പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. കേരളത്തിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തി നടപടി എടുക്കുന്നത് ദേശീയ ഏജൻസികളും, അന്യസംസ്ഥാന ഏജൻസികളും ആണ് എന്നതും ഒരു വസ്തുതയാണ്. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളിൽ പ്രവേശിപ്പിക്കുന്നതിലുള്ള ഭയവും പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട്‌ ചെയ്തത് കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ നഴ്സറി എന്നായിരുന്നു. ഇവിടുത്തെ മാധ്യമങ്ങളുടെ നിയന്ത്രണം ആരുടെ കൈകളിൽ ആണ് എന്നത് പകൽപോലെ വ്യക്തമാണ്. സ്വതന്ത്രമായി ചിന്തിക്കാൻ പോലും മലയാളിയെ അനുവദിക്കുന്നില്ല. അവരാണ് വാർത്തകൾ സൃഷ്ടിക്കുന്നത്, അവരാണ് മലയാളിയുടെ ചിന്തയെ പോലും നിയന്ത്രിക്കുന്നത്.

താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധർക്കുമുള്ളൂ എന്നത്കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പവുമാണ്. ഇവിടെ നടക്കുന്ന മാറ്റങ്ങൾ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവർക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കിൽ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button