Latest NewsNewsIndia

ഫോളോവേഴ്​സിന്‍റെ എണ്ണം കൂട്ടാൻ ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ്​ അറസ്റ്റിൽ

ഇതോടെ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന്​ കേസെടുത്താണ്​ അറസ്റ്റ് ചെയ്തിരിക്കുന്നത്

മുംബൈ : ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്​സിന്‍റെ എണ്ണം കൂട്ടാൻ ആത്മഹത്യ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ്​ അറസ്റ്റിൽ. ‘കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്നു. വിഷാദനായിരിക്കുന്ന യുവാവ്​​ ട്രെയിനിടിച്ച്​ മരിക്കുന്നു’ -ഇതായിരുന്നു 20കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ.

എന്നാൽ, റെയിൽവേ ട്രാക്കിൽ ഇരിക്കുന്നത്​ സത്യമായിരുന്നുവെങ്കിലും എഡിറ്റിങ്​ ആപ്പ്​ വഴിയായിരുന്നു ട്രെയിൻ ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടാക്കിയത്​. ഇതോടെ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന്​ കേസെടുത്താണ്​ അറസ്റ്റ് ചെയ്തിരിക്കുന്നത്​.

Read Also  :  കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിൽ ബാങ്കിലുള്ളത് കള്ളപ്പണമോ? ‘വ്യക്തമായ രേഖകളില്ല’

ശനിയാഴച്​ രാത്രി ബന്ദ്ര റെയിൽവേ പൊലീസ്​ കസ്റ്റഡിയിലെടുത്ത ഇർഫാനെ കോടതിയിൽ ഞായറാഴ്ച​ ഹാജരാക്കി. ജി.ആർ.പിയുടെ ട്വിറ്റർ പേജിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ്​ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ഇർഫാനെ കണ്ടെത്തുകയായിരുന്നു. ബന്ദ്ര, ഖാർ റെയിൽവേ സ്​റ്റേഷനുകൾക്കിടയിലായിരുന്നു വീഡിയോ ചിത്രീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button