KeralaLatest NewsNews

‘ഇത് ശരിയല്ലെന്ന് പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും’:രമ്യ ഹരിദാസിനെതിരെ എന്‍എസ് മാധവന്‍

 ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവാവ് എംപിയോട് കാര്യം തിരക്കിയതാണ് തുടക്കം

തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചുവെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എംപിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.’ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും’-എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്. യുവാക്കളെ നേതാക്കള്‍ കയ്യേറ്റം ചെയ്തത് തന്റെ കൈയ്യില്‍ കയറി പിടിച്ചതുകൊണ്ടാണെന്ന രമ്യാ ഹരിദാസിന്റെ പ്രതികരത്തിലാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം നടന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Read Also  :  ബിജെപിക്കെതിരെ പുതിയ നീക്കവുമായി മമത ബാനര്‍ജി ഡല്‍ഹിയിലേയ്ക്ക്: പ്രതിപക്ഷ നേതാക്കളെ കാണും

ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവാവ് എംപിയോട് കാര്യം തിരക്കിയതാണ് തുടക്കം. എന്നാല്‍ താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് പോവുകയായിരുന്നു.

ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകൻ യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണിമുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button