KeralaLatest NewsNewsIndia

അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്‍റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

ന്യൂഡൽഹി : അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്‍റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരാണ് ദില്ലിയില്‍ അറസ്റ്റിലായത് . ചെന്നൈ സ്വദേശിയായ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശിയായ ബി ദിനുശാന്ത് എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി മുതല്‍ ജൂണ്‍ മാസം വരെ ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനമുപയോഗിച്ച് 30 ലക്ഷത്തിലധികം രൂപയാണ് സംഘം തട്ടിയെടുത്തത്.

Read Also : ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ 

ബ്രൌസറില്‍ വരുന്ന പോപ്പ് അപ്പ് പരസ്യങ്ങളിലൂടെ അഡ്വെയര്‍ ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് വ്യാജ പൊലീസ് നോട്ടീസ് അയച്ചായിരുന്നു തട്ടിപ്പ്. പോണ്‍ വീഡിയോ കാണുന്നവരുടെ കംപ്യൂട്ടറിലെ എല്ലാ ഫയലുകള്‍ ബ്ലോക്ക് ചെയ്തെന്ന് പൊലീസ് അവകാശപ്പെടുന്ന നോട്ടീസാണ് ഇവര്‍ ഇരകളായവര്‍ക്ക് നല്‍കിയിരുന്നത്. നിയമവിരുദ്ധമായ കാര്യം ചെയ്തതിന് മൂവായിരം രൂപ പിഴ നല്‍കണമെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്.

അശ്ലീല ദൃശ്യങ്ങള്‍ അല്ലാതുള്ള സാധാരണ സെര്‍ച്ചുകള്‍ക്കും ഇത്തരം നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. ഇത്തരത്തില്‍ വ്യാജ പൊലീസ് നോട്ടീസ് കിട്ടിയവര്‍ പരാതി ഉയര്‍ത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, ഉദംഗമണ്ഡലം എന്നിവിടങ്ങളില്‍ നിന്നും സംഘം പ്രവര്‍ത്തിച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button