NewsDevotional

ശ്രാവണ മാസത്തിൽ പരമശിവനെ ആരാധിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് ശ്രാവണ മാസം. ശ്രാവണ മാസത്തില്‍ ചെയ്യുന്ന പൂജകളിലൂടെ പരമശിവനെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനാകുമെന്നും പറയുന്നപ്പെടുന്നു.

ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് ശ്രാവണ മാസം. ശ്രാവണ മാസത്തില്‍ ചെയ്യുന്ന പൂജകളിലൂടെ പരമശിവനെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനാകുമെന്നും പറയുന്നപ്പെടുന്നു. ശ്രാവണമാസ കാലത്ത് ശിവനെ പ്രീതിപ്പെടുത്താനും അനുയോജ്യമായ വരനെ നേടാനുമായി സ്ത്രീകള്‍ ‘സോല സോമവാര്‍’ എന്നറിയപ്പെടുന്ന പതിനാറ് തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നു.

ശിവനെ പ്രീതിപ്പെടുത്താന്‍ ഈ മാസം മുഴുവന്‍ വ്രതമെടുക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. കൂവള ഇലകള്‍ക്കൊപ്പം നെയ്യ്, തൈര്, ഗംഗാജലം, തേന്‍ എന്നിവ ശിവന് അര്‍പ്പിക്കുക. ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും വ്രതമെടുക്കുക, പ്രത്യേകിച്ച് സ്ത്രീകള്‍. ഇതിലൂടെ ഒരു നല്ല ഭര്‍ത്താവിനെ നേടാന്‍ അവര്‍ക്ക് സാധിക്കുന്നു.

രുദ്രാക്ഷം ശിവനെ പ്രതീകപ്പെടുത്തുന്നതിനാല്‍, ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ചകളില്‍ ശ്രാവണ സോമവാര വ്രത കഥ വായിക്കുക. വിവാഹിതരായ സ്ത്രീകള്‍ അവരുടെ വീട്ടുകാരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ‘മംഗല്‍ ഗരി’ വ്രതം നോല്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button