Latest NewsBikes & ScootersNews

ക്ലാസിക് 350 2021 പതിപ്പ് ഉടൻ വിപണിയിലെത്തും

ദില്ലി: ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡൽ ക്ലാസിക് 350ന്റെ 2021 പതിപ്പ് ഉടൻ വിപണിയിലെത്തും. പൂർണമായും നിർമാണം പൂർത്തിയായ പുതിയ ക്ലാസിക് 350ന്റെ ചിത്രങ്ങൾ പുറത്തുവന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് നിറങ്ങളിലുള്ള ക്ലാസിക്കുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പച്ച നിറത്തിലുള്ള മോട്ടോർസൈക്കിളിന്റെ ടാങ്കിൽ സ്വർണ നിറത്തിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ക്രോം ഫിനിഷിലുള്ള ഹെഡ്ലൈറ്റ് കാപ്പും ബ്രൗൺ സീറ്റും ആകർഷകമായ കോമ്പിനേഷനാണ്. നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും മോഡലിനുണ്ടായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്.

Read Also:- പുട്ടിനൊപ്പം പഴം നല്ലതല്ലത്രെ!!

മീറ്റിയോർ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ ഫ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡബിൾ ക്രാഡിൽ ചാസിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്‌റ്റെൽത്ത് ബ്ലാക്ക്, എയർബോൺ ബ്ലൂ, ഗൺമെറ്റൽ ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button