KeralaNattuvarthaLatest NewsNews

ഭാര്യയേയും മക്കളേയും സഹ ഡിസിസി പ്രസിഡന്റ് തലാഖ് പറഞ്ഞു തെരുവിൽ ഇറക്കി വിട്ടത് കണ്ടില്ലേ? ബിന്ദുകൃഷ്ണയോട് ഹഫീസ്

ദേവികേ നിങ്ങൾ പ്രതിക്ഷിച്ചതിനും അപ്പുറമാണ് ബിഗ് സലൂട്ട്

കൊച്ചി : സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയം ആകുകയാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന കേസ്. എട്ടുവർഷത്തെ ദാമ്പത്യത്തിനു വിരാമമിടുകയാണ് ഇരുവരും. വിവാഹമോചനത്തിനായി നോട്ടീസ് നൽകിയത് ദേവികയാണ്. ഈ വാർത്ത വന്നതിനു പിന്നാലെ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി കേൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും രംഗത്തെത്തി.

 ഗാർഹിക പീഡനം നടത്തി സഹ ഡി സി സി പ്രസിഡന്റ് ക്യാൻസർ രോഗി ആയ ഭാര്യയേയും പ്രായ പൂർത്തിയാകാത്ത രണ്ട് മക്കളേയും ഒരു നോട്ടീസ് പോലും നല്കാതെ തലാഖ് പറഞ്ഞു തെരുവിൽ ഇറക്കി വിട്ടപ്പോൾ പൊതു ഇടത്ത് പ്രതികരണത്തിന് ബിന്ദുകൃഷ്ണയ്ക്ക് വാക്ക് നഷ്ടമായോ എന്ന പരിഹാസവുമായി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പൊതുപ്രവർത്തകൻ കൂടിയായ ഹഫീസ്.

read also: രാത്രിയിൽ ഹോസ്റ്റൽ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ടാണെന്ന് അറസ്റ്റിലായ അദ്ധ്യാപകനെ ന്യായീകരിച്ച് ഭാര്യ

പോസ്റ്റ് പൂർണ്ണ രൂപം

ഭർത്താവ് തൻറ്റേത് മാത്രമാകണം എന്ന് ആഗ്രഹിച്ച സ്ത്രീയെ ഭാര്യയെന്ന നിലയിൽ കുറ്റപ്പെടുത്താനാവില്ല . പക്ഷേ ജന പ്രതിനിധിയായ ഭർത്താവ് തനിക്ക് മാത്രമാകണമെന്ന് ശാഠ്യം പിടിക്കാനായി ഭാര്യക്ക് ഉള്ള അവകാശം കുറച്ചു കാണിക്കുന്നില്ല. അതിന് കഴിയാതെ വന്നപ്പോൾ കൊല്ലം MLA ആയ മുകേഷും ഭാര്യയും തമ്മിൽ വിവാഹ മോചനത്തിന് തയ്യാറാകുന്നു എന്ന വാർത്തയോട് മുകേഷിൻറ്റെ ഭാര്യ മേതിൽ ദേവികയുടെ പ്രതികരണം ബഹുമാനം അർഹിക്കുന്നതായിരുന്നു. അത് താഴെ കൊടുക്കുന്നു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം സ്വയം അനുഭവിക്കേണ്ടി വരുമെന്ന് താൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്ത അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവിക വ്യക്തമാക്കി. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും ദേവിക കൂട്ടിച്ചേർത്തു

ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനറിയാവുന്ന മനുഷ്യനാണ്. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ലെന്നും അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തതെന്നും മേതില്‍ ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

ഒന്നിച്ച് പോകാൻ കഴിയില്ലങ്കിൽ മാന്യമായി പിരിയുക അതൊരു നല്ല സന്ദേഷം തന്നേയാണ് സമൂഹത്തിന് കൊടുക്കുന്നത്.  ദേവികേ നിങ്ങൾ പ്രതിക്ഷിച്ചതിനും അപ്പുറമാണ് ബിഗ് സലൂട്ട് …💪🙏

പക്ഷേ സ്നേഹിക്കാൻ അറിയാവുന്ന നല്ല മനുഷ്യനുമായി വിവാഹ മോചനാനന്തരവും നല്ല സുഹൃത്തായി തുടരുമെന്നും പറയുന്നതിടത്താണ് അദ്ദേഹത്തിനെതിരെ ഗാർഹിക പീഡന കേസ് എടുക്കണമെന്ന വിചിത്രവാദവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത് വന്നത്.

പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യൻ കുടുംബത്തോടൊപ്പം മുഴുവൻ സമയം ചിലവഴിക്കാനോ ഒരുമിച്ച് യാത്രകൾ നടത്താനോ കഴിയുന്ന നല്ല ഭർത്താവ് ആയിരിക്കില്ല . പൊതു പ്രവർത്തകയായ ഭാര്യയിൽ നിന്ന് താൻ പ്രതീക്ഷിച്ചതെല്ലാം കിട്ടുന്നുണ്ടന്ന് അവരുടെ ഭർത്താവിനും പറയാൻ കഴിയുന്നില്ല .

പക്ഷേ ബിന്ദുവിൻറ്റെ ഭർത്താവ് എൻറ്റെ നല്ല സുഹൃത്ത് കൂടിയായ കൃഷ്ണകുമാർ ഭാര്യയുടെ പൊതുപ്രവർത്തനം മനസിലാക്കി സമയം അനുവദിക്കുന്ന ഒരു നല്ല മനുഷ്യനാണ് .
എല്ലാ സ്ത്രീകളും പുരുഷന്മാരും ബിന്ദുവിൻറ്റെ ഭർത്താവിനെ പോലെ ജീവിത പങ്കാളിയുടെ സമയം പൊതുമണ്ഢലത്തിന് സമർപ്പിക്കാനുള്ള വിശാല മനസ് കാണിക്കണമെന്നില്ല. അത് ബിന്ദുവിൻറ്റെ ഭാഗ്യമാണ്. കോൺഗ്രസ് പ്രവർത്തകർക്ക് അതൊരു അനുഗ്രഹമാണ്. അതു കൊണ്ട് പൊതുപ്രവർത്തനത്തിനിടയിൽ സ്വകാര്യ നിമിഷങ്ങൾക്ക് വേണ്ട സമയം കിട്ടാത്തതിനാൽ സ്നേഹ പുരസരം വേർപിരിയാൻ തീരുമാനം എടുത്ത ആ ദമ്പതികൾക്ക് ഇടയിൽ ദൈവത്തെ ഓർത്ത് ഗാർഹിക പീഡന കേസെന്ന കുത്തിത്തിരിപ്പുമായി വരരുതേ! യഥാർത്ഥ ഗാർഹിക പീഡന നടത്തിയ താങ്കളുടെ സഹ ഡി സി സി പ്രസിഡന്റ് ക്യാൻസർ രോഗി ആയ ഭാര്യയേയും പ്രായ പൂർത്തിയാകാത്ത രണ്ട് മക്കളേയും ഒരു നോട്ടീസ് പോലും നല്കാതെ തലാഖ് പറഞ്ഞു തെരുവിൽ ഇറക്കി വിട്ടപ്പോൾ പൊതു ഇടത്ത് പ്രതികരണത്തിന് വാക്കുകൾ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ പ്രീയ സഹോദരി നിങ്ങളും ഉണ്ടായിരുന്നു എന്ന് ഈ അവസരത്തിൽ ഓർപ്പിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button