KeralaNattuvarthaLatest NewsNews

കപ്പാസിറ്റര്‍ നിര്‍മ്മാണ രംഗത്ത് ലാഭം: ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള കമ്പനി കെൽട്രോണെന്ന് മന്ത്രി പി രാജീവ്

കണ്ണൂര്‍: കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് ലാഭത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് മന്ത്രി പി രാജീവ്. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന (കെ.സി.സി.എല്‍) 2017-2018 മുതല്‍ ആദ്യമായി ലാഭത്തില്‍ എത്തിയതായി വ്യവസായ മന്ത്രി പറഞ്ഞു. കപ്പാസിറ്റര്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള കമ്പനിയാണ് കെ.സി.സി.എല്‍ എന്നും എം. വിജിന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Also Read:റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക്: തീരുമാനവുമായി സൗദി

കമ്പനിയുടെ സമഗ്ര വികസനവും വൈവിധ്യവത്ക്കരവും ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 പ്രോജക്ടുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. 4 കോടി രൂപ മുതല്‍ മുടക്കുള്ള എം.പി.പി കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം 2017 മാര്‍ച്ചിലും, 2 കോടി രൂപ മുതല്‍മുടക്കുള്ള എം.പി.പി കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രം 2021 ഫെബ്രുവരിയിലും കമ്മിഷന്‍ ചെയ്തിരുന്നു. ഇതോടെയാണ് കമ്പനിയുടെ ലാഭത്തിൽ മുന്നേറ്റമുണ്ടായത്.

അതേസമയം,കിറ്റെക്സ് കേരളം വിട്ടതോടെ വ്യവസായ രംഗത്ത് കൂടുതൽ മാറ്റങ്ങളും പുത്തൻ വ്യവസായ നയങ്ങളുമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. കിറ്റെക്സുമായി ബന്ധപ്പെട്ട സർക്കാരിന്റെ വിവാദങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button