COVID 19KeralaLatest NewsNewsIndia

രാജ്യത്ത് 22 ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതൽ : കേരളത്തിലെ ഏഴ് ജില്ലകളും ലിസ്റ്റിൽ

ന്യൂഡൽഹി : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊറോണ കേസുകൾ ആശങ്കാജനകമായി വർദ്ധിക്കുന്ന 22 ജില്ലകളിൽ ഏഴ് എണ്ണം കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.

Read Also : ശ്രാവണ മാസത്തിൽ പരമശിവനെ ആരാധിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

കഴിഞ്ഞ നാല് ആഴ്ചത്തെ കണക്കുകൾ പ്രകാരമുളള റിപ്പോർട്ടാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. കേരളം കൂടാതെ മണിപ്പൂരിലെ അഞ്ച് ജില്ലകൾ, മേഘാലയിലെ മൂന്ന് ജില്ലകൾ എന്നിവിടങ്ങളിലും പ്രതിദിന കേസുകൾ വർദ്ധിച്ചുവരികയാണ്.

കേരളത്തിൽ ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പ്രതിദിന കേസുകൾ വർദ്ധിക്കുന്നത്. കേരളത്തിലെ പത്ത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ അധികമാണെന്നും ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രതിദിനം 100 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അധികവും 62 ജില്ലകളിലാണ് ഉള്ളതെന്നും ലവ് അഗർവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button