KeralaLatest NewsNewsIndia

കുട്ടികള്‍ക്കുള‌ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ വിതരണം തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികള്‍ക്കുള‌ള കൊവിഡ് വാക്‌സിന്‍ വിതരണം ഉടൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. അടുത്ത മാസത്തോടെ വാക്സിൻ വിതരണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ അറിയിച്ചു.

Read Also : പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം : വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും 

ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ പരീക്ഷണം രണ്ട് മുതല്‍ ആറ് വയസുവരെയുള‌ള കുട്ടികളില്‍ നടത്തുകയാണ്. ഇതിന്റെ ഫലം സെപ്‌തംബര്‍ മാസത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞയാഴ്‌ച ഡല്‍ഹി എയിംസ് ഡയറക്‌ടര്‍ ‌ഡോ. രണ്‍ദീപ് ഗുലേരിയ അറിയിച്ചിരുന്നു.

മേയ് 12നാണ് കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കിയത്. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്കായിരുന്നു അനുമതി. ജൂണ്‍ ഏഴിന് ഡല്‍ഹി എയിംസ് ഇതിനായുള‌ള രണ്ട് വയസിനും 17 വയസിനുമിടയിലെ കുട്ടികളെ തിരഞ്ഞെടുത്ത് തുടങ്ങിയിരുന്നു . കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച്‌ വിഭാഗമായി തിരിച്ചാണ് പരീക്ഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button