KeralaLatest NewsNews

സംസ്ഥാനത്തെ ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് വാക്സിനേഷൻ പദ്ധതിയില്‍ നിന്ന് പുറത്ത്

കോഴിക്കോട് : ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള നാല് മാസക്കാലം സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കൈകോര്‍ത്ത് കൊവിഡ് വാക്സിനേഷന്‍ നടത്തുന്നതായിരുന്നു കണ്ടത്. എന്നാല്‍ രണ്ടാം തംരംഗം തുടങ്ങിയതോടെ ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം വാക്സിൻ പദ്ധതിയില്‍ നിന്ന് പുറത്തായി.

Read Also : സംസ്ഥാനത്ത് പാര്‍വോ വൈറസ് പടരുന്നു : വളര്‍ത്തുപൂച്ചകളും തെരുവുപൂച്ചകളും ചത്തൊടുങ്ങുന്നു  

വാക്സിൻ പദ്ധതിയില്‍ ചെറുകിട ആശുപത്രികള്‍ ഒന്നടങ്കം പുറത്തായെന്നാണ് വിവരം. 6000 ഡോസ് ഒന്നിച്ചു വാങ്ങണമെന്ന കമ്പനികളുടെ നിബന്ധനാണ് വിനയായത്. കേന്ദ്ര നയത്തില്‍ വന്ന മാറ്റത്തെ സംസ്ഥാന സര്‍ക്കാര്‍ പഴി പറയുമ്പോള്‍ ഏകോപനത്തില്‍ വലിയ പാളിച്ച വന്നതായാണ് സ്വകാര്യ ആശുപത്രികളുടെ പരാതി.

സംസ്ഥാന സര്‍ക്കാരുകള്‍ക്കുളള വാക്സീന്‍ വിതരണം നിലവില്‍ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും വന്‍കിട സ്വകാര്യ ആശുപത്രികളിലും മാത്രമായി വാക്സിനേഷന്‍ പരിമിതപ്പെടുന്നത് പരാമവധി വേഗത്തില്‍ വാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button