Latest NewsNewsGulf

ഇനി ഇന്ത്യയില്‍ നിന്ന്​ ഖത്തറിലേക്ക്​ സ്​പൈസ്​ ജെറ്റിലൂടെ പോകാം

അക്​ബര്‍ ട്രാവല്‍സിനു കീഴിലുള്ള ബെന്‍സി ഹോളിഡേസിനാണ് സര്‍വിസ്​ ഓപറേഷന്‍ ചുമതല.

ദോഹ: സ്​പൈസ്​ ജെറ്റ് സർവീസ് ആരംഭിച്ച് ഖത്തർ. ആഗസ്​റ്റില്‍ ഇന്ത്യയില്‍നിന്ന്​ ദോഹ സര്‍വിസിനൊരുങ്ങുകയാണ് സ്​പൈസ്​ ജെറ്റ്. ഖത്തറുമായുള്ള എയര്‍ ബബ്​ള്‍ കരാറിന്റെ അടിസ്​ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സര്‍വി​സ്​. കൊച്ചി, കോഴിക്കോട്​ വിമാനത്താവളങ്ങളില്‍നിന്ന്​ ആഴ്​ചയില്‍ രണ്ട്​ എന്ന നിലയിലാവും സര്‍വിസ്​ ആരംഭിക്കുന്നത്​.

Read Also: പിഎം കിസാന്‍ പദ്ധതി: അര്‍ഹരല്ലാത്ത കര്‍ഷകര്‍ക്ക് വിതരണം ചെയ്ത തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

ഇതിനു പുറമെ ന്യൂഡല്‍ഹിയില്‍നിന്ന്​ സര്‍വിസുണ്ടാവും. അക്​ബര്‍ ട്രാവല്‍സിനു കീഴിലുള്ള ബെന്‍സി ഹോളിഡേസിനാണ് സര്‍വിസ്​ ഓപറേഷന്‍ ചുമതല. ടിക്കറ്റ്​ ബുക്കിങ്​ വൈകാതെ ആരംഭിക്കും. നിലവില്‍, എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേസ്​, ഇന്‍ഡിഗോ എയര്‍ലൈന്‍സ്​ എന്നിവര്‍ മാത്രമാണ്​ ഇന്ത്യയില്‍നിന്ന്​ ദോഹയിലേക്ക്​ സര്‍വിസ്​ നടത്തുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button