Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ

ടോക്കിയോ: ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ. പുരുഷമാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ കടന്നത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാന്റെ ബഖോദിർ ജലോലൊവാണ് സതീഷിന്റെ എതിരാളി.

അതേസമയം, നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യ ക്വാർട്ടറിൽ കടന്നു. ജയത്തോടെ ഓസ്ട്രേലിയയ്ക്ക് പിന്നിൽ ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ അതാനു ദാസ് പ്രീ ക്വാർട്ടറിൽ

പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി ഗോൾ നേടിയപ്പോൾ മായോകസെല്ല അർജന്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ കടന്നു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button