Latest NewsNewsIndia

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കോവിഡ് പ്രതിരോധവും വാക്‌സിന്‍ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മില്‍ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും ശക്തമായ ബന്ധം തുടരുമെന്ന് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Also Read: വ്യാജ അഭിഭാഷക സെസി സേവ്യറെ സംരക്ഷിക്കുന്നത് ഉന്നതര്‍ , മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു. നേരത്തെ, വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ആഗോള സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഗോള പ്രാധാന്യമുള്ളതായിരിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button