Latest NewsKeralaNews

പാലക്കാട് കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം: ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചു,നിരവധിയാളുകള്‍ക്ക് പരിക്ക്

പാലക്കാട്: കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

Also Read: എന്റെ പ്രസ്ഥാനം ഇങ്ങനെയല്ല: സി പി എമ്മിന്റെ അഴിമതികളും അക്രമവും കണ്ട് മനം മടുത്തുവെന്ന് കരുവന്നൂർ ബാങ്ക് ജീവനക്കാരൻ

അമ്പലപ്പാറയിലെ കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button