KeralaLatest NewsNews

കോഴിതീറ്റ ഫാക്ടറിയില്‍ സ്‌ഫോടനം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റു

കൂറ്റന്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്

പാലക്കാട്: അമ്പലപ്പാറയില്‍ കോഴിതീറ്റ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചു. ഈ അപകടത്തിൽ മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും പെള്ളലേറ്റു. ഇരുപത്തിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

read also: കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും, സാമ്പത്തിക സഹായം ഉടനില്ല: കാരണം വ്യക്തമാക്കി കേന്ദ്രസർക്കാർ

കൂറ്റന്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്.

പാറക്കോട്ടില്‍ ഷമീര്‍, കുഞ്ഞിപ്പ, മുബാറക്ക്, അലവിക്കുട്ടി, മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ അഞ്ചുപേര്‍ തുടങ്ങി ഇരുപതിലധികം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button