Latest NewsKeralaNews

വനിതാ എംഎൽഎമാരെ ആക്രമിച്ചു, ശിവൻകുട്ടിയെ തല്ലി; പ്രതിപക്ഷാംഗങ്ങളെ പ്രകോപിപ്പിച്ചതിന് കാരണമിതെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിശദീകരണവുമായി മുൻമന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് എംഎൽഎമാർ എൽഡിഎഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചുവെന്നും ഈ അതിക്രമങ്ങളാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡുകൾ നിർമ്മിച്ച് ഇന്ത്യ: ഇതുവരെ നിർമ്മിക്കപ്പെട്ടത് 703 കിലോമീറ്റർ ദേശീയപാത

ഒരു കോൺഗ്രസ് എം എൽ എ യുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ വനിത എംഎൽഎയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങൾ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരായ 6 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. ഭരണകക്ഷി എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചതെന്നും തികച്ചും പക്ഷപാതപരമായ നിലപാടാണ് യുഡിഎഫ് ഗവൺമെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്യായമായ ഈ കേസ് പിൻവലിക്കണം എന്നാണ് എൽ ഡി എഫ് ഗവൺമെൻറ് ആവശ്യപ്പെട്ടതെന്നും ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ മസിൽ പവർ ഉപയോഗിച്ച് കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെ ഒരു നടപടിയുമില്ല. പ്രതിപക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. നീതിപൂർവമായ സമീപനമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യൻ ഫോട്ടോ ജേര്ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയത്, മൃതദേഹത്തോടും ക്രൂരത: റിപ്പോർട് പുറത്ത്

https://www.facebook.com/epjayarajanonline/posts/1522612714749007

shortlink

Related Articles

Post Your Comments

Related Articles


Back to top button