Latest NewsIndia

രണ്ടാം മെഡല്‍ ഉറപ്പിച്ച്‌ ഇന്ത്യ, ലൊവ്ലീന വനിതാ ബോക്സിംഗ് സെമിയില്‍ കടന്നു

ടോക്യോ: മേരി കോമിന്റെ ബോക്സിംഗ് റിംഗിലെ മെഡല്‍ നഷ്ടമായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ നോവ്. എന്നാല്‍ അത് മറക്കാന്‍ സഹായിച്ച്‌ ഇന്ത്യയുടെ മറ്റൊരു വനിതാ ബോക്സിംഗ് താരം ലൊവ്ലീന ബൊ‌ര്‍ഗൊഹെയ്ന്‍ ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വാള്‍ട്ടര്‍ വെയിറ്റ് സെമിയില്‍ കടന്നു. 64 – 69 കിലോ വിഭാഗത്തില്‍ ചൈനീസ് തായ്പേയിയുടെ ചിന്‍ ചെന്നിനെ 4 – 1 സ്‌പ്ലിറ്റ് ഡിസിഷന്‍ വഴിയാണ് ലൊവ്ലീന പരാജയപ്പെടുത്തിയത്.

ഇന്നലെ മേരി കോമിന്റെ ഇടിക്കൂട്ടിലെ പരാജയവും സ്‌പ്ലിറ്റ് ഡിസിഷന്‍ വഴിയായിരുന്നു. ഒളിമ്പിക്സ് ബോക്സിംഗില്‍ സെമിയില്‍ കടക്കുന്ന എല്ലാ താരങ്ങള്‍ക്കും മെഡല്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് കുറഞ്ഞത് ഒരു വെങ്കലമെങ്കിലും ഈ ഇനത്തില്‍ നിന്ന് ഇനി കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button