Latest NewsNewsIndia

ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് സർക്കാർ

മുംബൈ: ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമാണ് നടപടി. ഗർഭ നിരോധന ഗുളികകളും കിറ്റുകളും കുറിപ്പടി ഇല്ലാതെ വിൽക്കുന്നതിനെതിരെയാണ് മഹാരാഷ്ട്ര സർക്കാർ കമ്പനികൾക്ക് നോട്ടീസ് അയച്ചത്.

Read Also : കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ 

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭ്യമാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ എഫ്ഡിഎ തന്നെ നേരിട്ടിറങ്ങുകയായിരുന്നു. ഇത് തെളിയിക്കുന്നതിനായി ആമസോണിലൂടെ ഗർഭ നിരോധന കിറ്റുകളും എഫ്ഡിഎ ഓർഡർ ചെയ്തിരുന്നു. ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ വിതരണക്കാരാണ് ഓർഡർ അനുസരിച്ച് മരുന്ന് വിതരണം ചെയ്തത്.

34 ഇ-കൊമേഴ്‌സ് പോർട്ടലുകൾ ഇത്തരത്തിൽ കുറിപ്പടി ഇല്ലാതെ മരുന്നുകൾ വിൽക്കുന്നുണ്ടോയെന്ന് പരിശോധിച്ചതായും എഫ്ഡിഎ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button