COVID 19Latest NewsNewsInternational

ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന രാജ്യങ്ങളിൽ നാലാം തരംഗത്തിന് സാധ്യത : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ കൊറോണ കേസുകളുടേയും മരണങ്ങളുടേയും വർദ്ധനവിന് കാരണം ഡെൽറ്റ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ നാലാം തരംഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Read Also : ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് സർക്കാർ 

ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഡെൽറ്റ വകഭേദം ഇപ്പോൾ മേഖലയിൽ 22 രാജ്യങ്ങളിൽ 15 എണ്ണത്തിലും വ്യാപിച്ചു കഴിഞ്ഞു. വാക്‌സിനുകൾക്ക് ആഗോള ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അവികസിത, വികസ്വര രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ വികസിത രാജ്യങ്ങൾ മുന്നോട്ടു വരണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം പ്രദേശത്ത് കൊറോണയുടെ നാലാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ ഡയറക്ടർ അഹമ്മദ് അൽ മന്ദാരി അറിയിച്ചു. ആദ്യ വകഭേദങ്ങളേക്കാൾ ആശങ്കാജനകമായ രീതിയിലാണ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button