Latest NewsNewsIndia

ശിവസേനയും ബിജെപിയും അടുക്കുന്നു, ഫട്‌നാവിസും ഉദ്ധവ് താക്കറെയും തമ്മില്‍ ചര്‍ച്ച നടത്തി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും അടുക്കുന്നു. കൊല്‍ഹാപൂരില്‍ പരസ്പരം കണ്ടുമുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസും. വെള്ളിയാഴ്ച രാവിലെ ജില്ലയിലെ പ്രളയബാധിത പ്രദേങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഇരുവരും. ബിജെപി നേതാവിന്റെ സന്ദര്‍ശന വിവരമറിഞ്ഞ താക്കറെ കൂടിക്കാഴ്ച നടത്താനായി ഫട്‌നാവിസിനോട് അവിടെ തുടരാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് പിഎ മിലിന്ദ് നര്‍വേകറിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.

തുടര്‍ന്ന് നടത്തിയ ഹ്രസ്വ ചര്‍ച്ചയില്‍ സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങള്‍ ഇരുവരും സംസാരിച്ചു. ഈ പ്രദേശങ്ങളില്‍ വീണ്ടും പ്രളയമുണ്ടാകാതിരിക്കാന്‍ ആവശ്യമായ ദീര്‍ഘകാലപദ്ധതി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button