COVID 19Latest NewsNewsInternational

ചൈനയെ വിടാതെ കോവിഡ് വീണ്ടും: കൂടുതൽ പേരും വാക്സിൻ എടുത്തവർ, രോഗം വ്യാപിക്കുന്നത് വളരെ പെട്ടന്ന്

ബീജിങ്: പ്രളയം കനത്ത നാശം വിതച്ച ചൈനയിൽ വീശിയടിച്ച മണൽക്കാറ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രളയവും വെള്ളപ്പൊക്കവും മണൽക്കാറ്റും വരുത്തിയ നാശനഷ്ടങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തിൽ ചർച്ച നടത്താനൊരുങ്ങിയ അധികൃതരെ ആശങ്കപ്പെടുത്തി ചൈനയിൽ വീണ്ടും കോവിഡ്. ചൈനീസ് നഗരമായ നാന്‍ജിങില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പടരുകയാണ്. നാൻജിങ്ങിൽ നിന്നും സമീപ പ്രദേശങ്ങളിലേക്കും കോവിഡ് അതിവേഗം പടർന്ന് കഴിഞ്ഞു.

Also Read:വാക്സിനെടുക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നവരോടും കേരള പോലീസിന്റെ ധാർഷ്ട്യം: പരാതികളുടെ ഒഴുക്ക്

ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ് വിമാനത്താവളത്തിലെ പത്തോളം ശുചീകരണ തൊഴിലാളികള്‍ക്ക് ആണ് ഒരിടവേളയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ തസ്ഥാനമായ ബീജിങ്ങിലേക്കും അഞ്ച് പ്രവിശ്യകളിലേക്കും കോവിഡ് വ്യാപിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രളയത്തിനും മണൽക്കാറ്റിനും പിന്നാലെ വലിയ പ്രതിസന്ധി നേരിടുന്ന ചൈനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ് പുതിയ കോവിഡ് കേസുകളുടെ വർദ്ധനവ്.

നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 350 കടന്നുവെന്നാണ് പുതിയ റിപ്പോർട്ട്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 11 വരെ നാന്‍ജിങില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രോഗം വ്യാപിച്ചവരിൽ ഏറെ പേരും ചൈനീസ് വാക്സിൻ സ്വീകരിച്ചവരാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button