KeralaNattuvarthaLatest NewsNews

ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ വിവേചനം അവസാനിപ്പിക്കുക: ശബരിമല മേൽശാന്തി നിയമനത്തിനെതിരെ ബി.ഡി.ജെ.എസ്

ആലപ്പുഴ: ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ വിവേചനത്തിനെതിരെ ബി.ഡി.ജെ.എസ് സമരത്തിലേക്ക്. ശബരിമല മേല്‍ശാന്തി നിയമനത്തിലെ വിവേചനത്തിനെതിരെയാണ് സമരം. ശബരിമലയില്‍, പൂജാവിധികള്‍ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ മേല്‍ശാന്തിമാരാക്കുക, പിന്നാക്ക ​- ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ വിവേചനം അവസാനിപ്പിക്കുക, സാമൂഹിക നീതി നടപ്പാക്കുക, എല്ലാ ദേവസ്വം നിയമനങ്ങളും പി.എസ്.സിക്ക് വിടുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ആഗസ്​റ്റ് 2ന് രാവിലെ 10ന് സെക്രട്ടേറിയ​റ്റിന് മുന്നില്‍ ഉപവസിക്കുന്നത്.

Also Read:കോഴിക്കോട് ഐ.ഐ.എമ്മില്‍ ഹോർട്ടികൾച്ചർ കൺസൾട്ടന്റ് ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ആഗസ്റ്റ് 2ന് രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന ഉപവാസസമരത്തിന്റെ സമാപന സമ്മേളനം ബി.ഡി.ജെ. എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

മലയാളി ബ്രാഹ്മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയില്‍ മേല്‍ശാന്തിമാരായി നിയമിക്കണമെന്ന ഹൈക്കോടതി ഹര്‍ജിയില്‍ കക്ഷിചേരാനും ബി.ഡി. ജെ.എസ് നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button