Latest NewsNewsIndia

റെയിൽവേയുടെ ഭൂമി കയ്യേറി 179 ആരാധനാലയങ്ങൾ: പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര റെയിൽ വേ മന്ത്രി

റെയിൽവേയുടെ ഭൂമിയിൽ നിന്നും ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനായി ആവശ്യമായ സഹായങ്ങളും നൽകുന്നു

ന്യൂഡൽഹി: റെയിൽവേയുടെ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനെരെ നടപടി. മസ്ജിദുകളും ദർഗകളും അടക്കം 179 ആരാധനാലയങ്ങളാണ് റെയിൽവേയുടെ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതായി കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു.

റെയിൽവേ പ്രൊട്ടക്ഷൻ ടീമിനും, റെയിൽവേ പോലീസിനുമൊപ്പം ചേർന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു . ഈ ആരാധനാലയങ്ങളിലെല്ലാം ദിനം പ്രതി അധികൃതർ പരിശോധന നടത്തിവരുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

read also: വാക്‌സിന്‍ സ്വീകരിച്ച ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായവരുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ നിരവധി പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരുകൾ നേരിടുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം റെയിൽവേയുടെ ഭൂമിയിൽ നിന്നും ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനായി ആവശ്യമായ സഹായങ്ങളും നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button