COVID 19KeralaLatest NewsNews

കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മെ​ന്ന് ആക്ഷേപം: വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണ്‍ ഉൾപ്പെടെ ഒ​ഴി​വാ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാണെന്ന ആരോപണങ്ങൾ വർധിച്ചതോടെ ​ വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണ്‍ ഉൾപ്പെടെ ഒ​ഴി​വാക്കാനൊരുങ്ങി പിണറായി സർക്കാർ. എ​ല്ലാം പൊ​ലീ​സി​നെ ഏ​ല്‍​പി​ച്ച​തും വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​രി​ല്‍നി​ന്ന്​ പി​ഴ ഈ​ടാ​ക്കി ബു​ദ്ധി​മു​​ട്ടി​ക്കു​ന്ന​തി​ല്‍ മാ​ത്ര​മാ​യി പൊ​ലീ​സിന്റെ ശ്ര​ദ്ധ. ക്വാ​റ​ന്‍​റീ​ന്‍ ലം​ഘ​നം പോ​ലും ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. ഇ​ത്​ രോ​ഗ​വ്യാ​പ​നം ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കു​ന്നു.

Read Also : സ്കൂളുകൾ തുറക്കാൻ തീരുമാനം : കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം

രോ​ഗ​വ്യാ​പ​നം 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക്ല​സ്​​റ്റ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ട​ച്ചി​ടു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന കേ​ന്ദ്ര​നി​ര്‍ദേ​ശ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി​യി​ല്‍ മാ​ത്രം യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന നി​ര്‍ദേ​ശ​വും വ​ന്നി​ട്ടു​ണ്ട്.

തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​ക​ള്‍ വാ​ര്‍ഡ് ത​ല​ത്തി​ലോ ക്ല​സ്​​റ്റ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലോ അ​ട​ച്ചി​ടു​ന്ന​തി​നാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ താ​ഴേ​ത്ത​ട്ടി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ രോ​ഗ​വ്യാ​പ​ന​മേ​ഖ​ല​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പിന്റെ ഇ​ട​പെ​ട​ല്‍ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

കോ​വി​ഡ് പോ​സി​റ്റി​വാ​കു​ന്ന​വ​രെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച്‌​ ചി​കി​ത്സ ന​ല്‍കു​ന്ന​തും ആ​ലോ​ചി​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും തു​റ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ആ​ഴ്​​ച​തോ​റും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ജ​ന​ങ്ങ​ള്‍ക്ക്​ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button