Latest NewsKeralaNews

വാക്‌സിനെതിരെ വ്യാജ സന്ദേശം: ഒരു പണിയും ഇല്ലെങ്കിൽ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ എന്ന് ഡോ ഷിംന അസീസ്‌

വ്യാജ വാർത്തയ്‌ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച്‌ നിയമ നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു

തിരുവനന്തപുരം : വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന വ്യാജ സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ഡോക്ടർ ഷിംന അസീസ്. മെസേജുണ്ടാക്കിയ ചേട്ടന്‌ ഒരു പണിയും ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ എന്നാണ് ഷിംന അസീസ് പറയുന്നത്. ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിക്കരുതെന്നും ഷിംന അസീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷിംനയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ചിക്കൻ കഴിച്ച്‌ രണ്ടാഴ്‌ചക്കകം വാക്‌സിനെടുത്താൽ മരിച്ച്‌ പോകുമെന്ന്‌ പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ്‌ കഴിച്ച്‌ വാക്‌സിനെടുത്താലും മയ്യത്താകുമത്രേ… ആരോഗ്യവകുപ്പ്‌ (സ്‌പെഷ്യൽ) ഡയറക്ടർ ഗംഗാദത്തന്റെ പേരിലാണ്‌ ഇങ്ങനൊരു മെസേജ്‌. മേൽപ്പറഞ്ഞ ദത്തൻ ഈ വകുപ്പിലില്ല. മെസേജ്‌ ഫേക്കാണ്‌. മെസേജുണ്ടാക്കിയ ചേട്ടന്‌ ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ…

Read Also  :  ഉരുളക്കിഴങ്ങ് മുളച്ചതാണെങ്കില്‍ വിഷാംശം: ഭക്ഷണം പാകം ചെയ്യുന്നതിന് എടുക്കരുത്

ആരോഗ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ട കേസാണ്‌, മൂപ്പര്‌ ഉടൻ പൊങ്ങുമായിരിക്കും.
ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിച്ചേക്കല്ലേ… വല്ലോമൊക്കെ കഴിച്ച്‌ മനസ്സമാധാനമായിരിക്ക്‌, സ്ലോട്ട്‌ സെറ്റാകുമ്പോൾ വാക്‌സിനുമെടുക്കൂ. അമെയ്‌തി. നന്റ്‌റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button