Latest NewsKeralaNattuvarthaNews

ഇരയായ പെൺകുട്ടിയെ കെട്ടാൻ തയ്യാറായ റോബിൻ നാളെ വാഴ്ത്തപ്പെട്ടവനായേക്കാം, ബുദ്ധിയുദിച്ചത് റോബിൻ്റെ തലയിൽ: വിമർശന കുറിപ്പ്

തിരുവനന്തപുരം: കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച കേസിലെ പ്രതിയായ റോബിൻ വടക്കുംചേരിയെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. ഇരയെക്കൊണ്ട് സുപ്രീം കോടതിയിൽ ഹരജി കൊടുപ്പിച്ചത് ഫാദർ റോബിൻ ആണെന്ന് അനിൽ നമ്പ്യാർ പറയുന്നു. ഇരയാക്കപ്പെട്ടവൾക്ക് സുപ്രീം കോടതി വരെ പോകാനുള്ള സാമ്പത്തികാടിത്തറയില്ലെന്നും ഈ സുപ്രീംബുദ്ധിയുദിച്ചത് റോബിൻ്റെ തലയിലാണെന്നതിൽ സംശയമില്ലെന്നും അനിൽ നമ്പ്യാർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇരയായ പെൺകുട്ടിയെ കെട്ടാൻ തയ്യാറായ റോബിൻ നാളെ വാഴ്ത്തപ്പെട്ടവനുമായേക്കാമെന്നും അനിൽ നിരീക്ഷിക്കുന്നു. പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുട്ടിയെ കെട്ടി ശിഷ്ടകാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുമെന്ന് അയാളെ അറിയുന്നവരാരും പറയില്ലെന്നും തടവറയ്ക്ക് പുറത്തായാൽ അയാൾ വീണ്ടും വേട്ടയ്ക്കിറങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനാണ് ഫാദർ റോബിൻ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്. ജീവപര്യന്തം കഴിഞ്ഞിറങ്ങുമ്പോൾ ഒരു കാലമാകുമെന്ന് റോബിനറിയാം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ഇളവില്ലാത്തതിനാൽ ഒരുപക്ഷെ ജീവിതാന്ത്യം വരെ റോബിന് തടവറയിൽ കഴിയേണ്ടി വന്നേക്കാം. അത് മനസ്സിലാക്കിയിട്ടാവാം സ്വന്തം കുഞ്ഞിൻ്റെ പിതാവായ റോബിനെ കല്യാണം കഴിക്കാനുള്ള താത്പര്യമറിയിച്ച് ഇരയെക്കൊണ്ട് സുപ്രീം കോടതിയിൽ ഹരജി കൊടുപ്പിച്ചത്. കല്യാണത്തിനായി പുരോഹിതന് പരോളനുവദിക്കണമെന്നും ഹരജിയിൽ പറയുന്നു. ഇന്നിതാ റോബിനും സമാന താത്പര്യമറിയിച്ച് സുപ്രീം കോടതിയെ സമീപിച്ചതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നു. ഇരയാക്കപ്പെട്ടവൾക്ക് സുപ്രീം കോടതി വരെ പോകാനുള്ള സാമ്പത്തികാടിത്തറയൊന്നുമില്ല. അതുകൊണ്ട് ഈ സുപ്രീംബുദ്ധിയുദിച്ചത് റോബിൻ്റെ തലയിലാണെന്നതിൽ സംശയമില്ല.

റോബിന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ ഇതിൽപ്പരം മറ്റൊരു മാർഗ്ഗമില്ല. ഇരയായ പെൺകുട്ടിയെ കെട്ടാൻ തയ്യാറായ റോബിൻ നാളെ വാഴ്ത്തപ്പെട്ടവനുമായേക്കാം. ഫാ റോബിൻ ഒരു ‘ലോല’നാണെന്ന് സഭയിലുള്ളവർക്കെല്ലാമറിയാം. പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുട്ടിയെ കെട്ടി ശിഷ്ടകാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുമെന്ന് അയാളെ അറിയുന്നവരാരും പറയില്ല. തടവറയ്ക്ക് പുറത്തായാൽ അയാൾ വീണ്ടും വേട്ടയ്ക്കിറങ്ങും. താത്കാലിക നേട്ടത്തിനായ് അയാളിപ്പോൾ പെൺകുട്ടിയെ കരുവാക്കുന്നുവെന്നേയുള്ളൂ. പരനാറി പുരോഹിതൻ്റെ കൈയിലിരിപ്പ് നീതിപീഠം തിരിച്ചറിയുമെന്ന്‌ പ്രത്യാശിക്കാം. സ്വന്തം അച്ഛനാണ് മകളെ പിഴപ്പിച്ചതെന്ന് പറയാൻ പഠിപ്പിച്ച സഭയുടെ അധമചിന്തയിൽ നിന്നുമുരുത്തിരിഞ്ഞ മറ്റൊരു തിരക്കഥ മാത്രമാണ് സുപ്രീം കോടതിയിലെ ഹരജികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button