Latest NewsNewsLife StyleHealth & FitnessSex & Relationships

കോണ്ടത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില രഹസ്യങ്ങൾ

ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം. ഗര്‍ഭനിരോധനത്തിനായി മാത്രമല്ല, സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടിയും കോണ്ടം ഉപയോഗിക്കപ്പെടുന്നു. ഈജിപ്ഷ്യന്‍മാരാണ് കോണ്ടം ആദ്യമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം ഉപയോഗിക്കുന്ന കോണ്ടം കിങ് ചാല്‍സ് IIന് വേണ്ടി അദ്ദേഹത്തിന്റെ ഫിസിഷ്യനായ ഡോ. കോണ്ടം നിര്‍മ്മിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ കോണ്ടത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ കോണ്ടം ധരിക്കണം. ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുറച്ച് സമയമെടുത്ത് കോണ്ടം കൃത്യമായണോ ധരിച്ചിരിക്കുന്നത് എന്നും പരിശോധിക്കണം.

read also  :  ഇരയായ പെൺകുട്ടിയെ കെട്ടാൻ തയ്യാറായ റോബിൻ നാളെ വാഴ്ത്തപ്പെട്ടവനായേക്കാം, ബുദ്ധിയുദിച്ചത് റോബിൻ്റെ തലയിൽ: വിമർശന കുറിപ്പ്

രണ്ട്

സാധാരണ അളവിലുളള കോണ്ടം ആണ് എല്ലാ പുരുഷന്മാരും ഉപയോഗിക്കുന്നത്. എന്നാല്‍ കൃത്യ അളവിലുളള കോണ്ടം തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കോണ്ടം തീരെ ചെറുതാകാനോ വലുതാകാനോ പാടില്ല. സാധാരണ ഒരു കോണ്ടത്തിന്‍റെ അളവ് 7.25 to 7.8 inch ആണ്. ഇതില്‍ ചെറിയ വ്യത്യസങ്ങളോട് കൂടിയുളള കോണ്ടവും ലഭ്യമാണ്.

മൂന്ന്

രണ്ട് കോണ്ടം ഒരേ സമയം ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതം നല്‍കുമെന്ന് ഒരിക്കലും പറയാനാകില്ല. ഒരു കോണ്ടം കൃത്യമായി ധരിച്ചാല്‍ മാത്രം മതി. കൂടാതെ രണ്ട് കോണ്ടം ഉപയോഗിക്കുന്നത് മൂലം രണ്ടും തെന്നി പോകാനുളള സാധ്യതയുമുണ്ട്.

read also  :  ഫോണിലൂടെ അശ്ലീല ചുവയിൽ സംസാരിച്ചു: സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതിയുമായി യുവതി

നാല്

കോണ്ടത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോള്‍ ‘സ്റ്റിഫ്‌നസ്’ (ദൃഢത) തോന്നുന്നുവെങ്കില്‍ ഇത് കാലാവധി കഴിഞ്ഞത് കൊണ്ടായിരിക്കണം. അതുപോലെ ഒട്ടുന്നതായി തോന്നുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. നിറത്തിലും മണത്തിലും വ്യത്യാസമുണ്ടാകുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. ചിലതിലാണെങ്കില്‍ അതിന്റെ ‘ഇലാസ്റ്റിസിറ്റി’യും നഷ്ടപ്പെട്ടതായി കാണാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button