Latest NewsKeralaNews

ഓണക്കിറ്റിൽ അനാവശ്യ ധൂർത്ത്, കിറ്റ് വിതരണം പ്രമുഖരെ വെച്ച് ഉദ്ഘാടനം ചെയ്യണമെന്ന് നിർദേശം: സർക്കാറിനെതിരെ വ്യാപാരികൾ

ഉദ്ഘാടന ചിത്രം ഓഫീസർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിടണമെന്നും മികച്ച ചിത്രത്തിന് സമ്മാനമുണ്ടെന്നും നിർദ്ദേശമുണ്ട്

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിൽ സർക്കാ‌ർ നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സംസ്ഥാനത്ത് നാളെയാണ് റേഷൻകടകൾ വഴി ഓണക്കിറ്റ് വിതരണം നടക്കുന്നത്. എന്നാൽ, കിറ്റ് വിതരണം പ്രമുഖരെ വെച്ച് ഉദ്ഘാടനം ചെയ്യണമെന്നാണ് ഭക്ഷ്യവകുപ്പ് നിർദ്ദേശം. ഒപ്പം ഇതിന്റെ ഫോട്ടോയെടുത്ത് പോസ്‌റ്റർ പതിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

എന്നാൽ, സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നത്. ഇതോടെ ഓണക്കിറ്റ് വിതരണം വിവാദത്തിലായിരിക്കുകയാണ്. നാളെ രാവിലെ എട്ടരക്കാണ് ഇത്തരത്തിൽ പ്രമുഖർ കിറ്റ് വിതരണം ചെയ്യേണ്ടത്. ഇതിന് ശേഷം ആ ചിത്രം പോസ്‌റ്ററായി പതിപ്പിക്കണം. എം.പി, എംഎൽഎ, അല്ലെങ്കിൽ പഞ്ചായത്തംഗം വരെയുള‌ളവരിൽ ആരെ വേണമെങ്കിലും ഉദ്ഘാടകനാക്കാമെന്നാണ് റേഷൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Read Also  :  കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍

ഉദ്ഘാടന ചിത്രം ഓഫീസർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിടണമെന്നും മികച്ച ചിത്രത്തിന് സമ്മാനമുണ്ടെന്നും നിർദ്ദേശമുണ്ട്. എന്നാൽ, ഇത് അനാവശ്യ ധൂർത്താണെന്ന് കാട്ടി ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നിർദ്ദേശം തള്ളി. എന്നാൽ, കിറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ നി‌ർദ്ദേശിച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. തീരുമാനത്തിന് പിന്നിൽ രാഷ്‌ട്രീയം ഇല്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button