Latest NewsNewsInternational

പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ സംഘത്തിന് നേരെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെ ആക്രമണം. സംഘത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവശ്യയിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ജൂലൈ കടന്നു പോയി, വാക്‌സിന്‍ ക്ഷാമം മാറിയില്ലെന്ന് രാഹുല്‍: കണക്കുകള്‍ നിരത്തി രാഹുലിന്റെ വായടപ്പിച്ച് ആരോഗ്യമന്ത്രി

ബൈക്കിൽ എത്തിയ ആയുധധാരികൾ പോലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർക്കുകയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരും അവരുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ആക്രമിക്കപ്പെടുന്നത് പാകിസ്താനിൽ പതിവായിരിക്കുകയാണ്. ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് നേരത്തെ പാകിസ്താൻ സർക്കാർ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.

Read Also: കോവിൻ പോർട്ടൽ കാര്യക്ഷമമാക്കണം, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം : കേന്ദ്രത്തിന് കത്തയച്ച് വീണ ജോർജ്ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button