KeralaLatest NewsNews

കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിൽ വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതായി കേരളാ പോലീസ് അറിയിച്ചു.

Read Also: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 12-ാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണെന്ന് പോലീസ് പറയുന്നു. ഈ ശബ്ദസന്ദേശത്തിനു പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കി.

Read Also: കോവിഡ് വാക്‌സിനേഷന്‍: വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വീണാ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button