Latest NewsNewsIndia

പിഡിപി എന്നാല്‍ വെറുമൊരു പാര്‍ട്ടിയല്ല: ബിജെപിയ്ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആശയമാണെന്ന് മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടി പിഡിപിയാണെന്ന് മെഹ്ബൂബ മുഫ്തി. കേന്ദ്രസര്‍ക്കാര്‍ പിഡിപിയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മെഹ്ബൂബ ആരോപിച്ചു. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ രമ്യമായ രീതിയില്‍ പരിഹാരം കാണണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

Also Read: പ്രണയ നൈരാശ്യത്തില്‍ 3115 പേര്‍: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

പിഡിപിക്കെതിരായ കേന്ദ്രത്തിന്റെ നീക്കത്തെ ശക്തമായി പ്രതിരോധിച്ചില്ലെങ്കില്‍ നിലനില്‍പ്പ് ഇല്ലാതാകുമെന്ന് മെഹ്ബൂബ പറഞ്ഞു. നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് കേന്ദ്രം പിഡിപിയ്‌ക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നത്.
പിഡിപി എന്നത് കേവലം ഒരു പാര്‍ട്ടിയല്ലെന്നും അത് ബിജെപിയ്ക്ക് ഒരിക്കലും തകര്‍ക്കാര്‍ കഴിയാത്ത ആശയമാണെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button