Latest NewsKeralaNewsIndia

പരിശോധനകൾ വർധിപ്പിക്കണം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് കേന്ദ്രം വിലയിരുത്തിയത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സ്ഥിതിഗതികൾ അവലോകനം ചെയ്തത്.

Read Also: മയക്കുമരുന്ന് ലഹരിയില്‍ ദേശീയപാതയില്‍ ഡാന്‍സ് കളിച്ച മലയാളത്തിലെ പ്രമുഖ ടെലിഫിലിം നിര്‍മ്മാതാവ് അറസ്റ്റില്‍

കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഒഡീഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതികൾ യോഗത്തിൽ ചർച്ച ചെയ്തു. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും പരിശോധനകൾ വർധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നും ഇവിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം. കേസുകളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കണമെന്നും കേന്ദ്രം അറിയിച്ചു.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button