Latest NewsNewsIndia

ഇന്ത്യയില്‍ ഒക്ടോബറോടെ കോവിഡിന്റെ പുതിയ തരംഗത്തിന് സാധ്യത: മുന്നറിയിപ്പുമായി ഗവേഷകർ

പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുന്നറിയിപ്പിൽ പറയുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്.

ഈ മാസം തന്നെ രാജ്യം കൂടുതല്‍ വഷളായ നിലയിലേക്ക് പോയേക്കാം. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കോവിഡ് നിരക്കുള്ള സംസ്ഥാനങ്ങള്‍ ഗ്രാഫുയർത്തിയേക്കാമെന്നും ഗവേഷകർ പറഞ്ഞു.

Read Also  :  ന്യുമോണിയ അപകടകാരി: ഈക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിനിടെ തുടര്‍ച്ചയായ 11 ആഴ്ചകളുടെ ഇടിവിന് ശേഷം ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച കോവിഡ് കേസുകളില്‍ 7.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലായ് 26 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള ആഴ്ചയില്‍ 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതിന് മുമ്പത്തെ ആഴ്ചയില്‍ 2.66 ലക്ഷമായിരുന്നു. 7.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മെയ് പകുതിക്ക് ശേഷം പ്രതിവാര കേസുകളില്‍ ആദ്യമായിട്ടാണ് വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button