Latest NewsNewsInternational

ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്ക, പച്ച നിറത്തിൽ ആകാശം: വൈറൽ വീഡിയോ

ഇസിമിർ: ഭൂമിയിലേക്ക് പതിക്കുന്ന ഒരു ഉൽക്കയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. തുർക്കിയിലെ ഇസിമിർ നഗരത്തിന് മുകളിലൂടെ ശരവേഗതയിൽ കുതിക്കുന്ന ഒരു ഗോളത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. പ്രദേശങ്ങളിലെ ആകാശങ്ങൾക്കെല്ലാം പച്ച നിറമാണ്. ഇസിമിർ നഗരത്തിന് മുകളിലൂടെ പ്രകാശം പരത്തി കുതിക്കുന്നത് ഉൽക്കയാണോ അതോ സാറ്റലൈറ്റ് വിസ്ഫോടനം ആണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഭൂമിയിലേക്ക് പത്തിക്കുന്ന ഉപഗ്രഹമാണോ അതോ പറക്കുന്ന അഞ്ജാത വസ്തുവാണോ ഇതെന്ന് തുടങ്ങിയ സംശയങ്ങളും ഉടലെടുത്തു. ജൂലൈ 31 ശനിയാഴ്ച പുലർച്ചെ ടർക്കിഷ് നഗരമായ ഇസ്മിറിനടുത്താണ് സംഭവം നടന്നത്. ഇതിന്റെ നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്. ഒരു വീഡിയോയിൽ ‘ഉൽക്ക’ നിലത്തുവീണ് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടാവുകയും ഉടൻ തന്നെ ആകാശത്തിന്റെ നിറം കുറച്ച് നിമിഷത്തേക്ക് പച്ചയായി മാറുകയും ചെയ്യുന്നുണ്ട്.

Also Read:ഐ.എസിൽ ചേർന്ന സോണിയയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം: ഹർജിയുമായി പിതാവ് സെബാസ്റ്റ്യൻ

ചിലരുടെ നിരീക്ഷണത്തിൽ ഇത് അന്യഗ്രഹജീവികളാണ്. എന്നാൽ, ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയുകയാണ് ടർക്കിഷ് ആസ്ട്രോഫിസിക്സ് പ്രൊഫസർ ഡോ. ഹസൻ അലി ദൾ. ഇതൊരു’ഫയർബോൾ’ ആണെന്നും ഈ പ്രതിഭാസം സംഭവിക്കുന്നത് അന്തരീക്ഷത്തിൽ ഒരു ഉൽക്ക എരിയാൻ തുടങ്ങുമ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സാധാരണയായി മുകളിലെ അന്തരീക്ഷത്തിൽ കത്തിജ്വലിക്കുമെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ തന്നെ മറ്റൊരു തലമാണിതെന്നാണ് വിശദീകരണം. മഴക്കാലത്ത് ഇത് സ്ഥിരമാണെന്നും എല്ലാ വർഷവും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംഭവിക്കുന്ന പെർസിഡ് ഉൽക്കാശിലയുടെ ഭാഗമാകാം ഈ ഉൽക്കഎന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button