Latest NewsNewsInternationalTechnology

വീഡിയോ കോൾ ആപ്പ് സൂമിന് 632 കോടിയോളം രൂപ പിഴ: നിർദ്ദേശവുമായി കോടതി

വാഷിംഗ്ടൺ: വീഡിയോ കോൾ ആപ്പ് സൂമിന് തിരിച്ചടി. ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളിൽ ലംഘനം ഉണ്ടായി എന്ന് കാണിച്ച് വീഡിയോ കോൾ ആപ്പായ സൂമിന് എതിരെ നൽകിയ കേസിലാണ് തിരിച്ചടി ഉണ്ടായത്. 85 ദശലക്ഷം ഡോളർ അതായത് ഏകദേശം 632 കോടി രൂപയാണ് സൂം പിഴയിനത്തിൽ കെട്ടേണ്ടതെന്നാണ് കോടതി നിർദ്ദേശം. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡിൻ മുതലായ കമ്പനികൾക്ക് ചോർത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ ഹാക്കർമാർക്ക് സൂം മീറ്റിങ്ങുകളിൽ തടസ്സം സൃഷ്ടിക്കാൻ അവസരം ഒരുക്കി എന്നതുമാണ് സൂമിനെതിരെ ഉയർന്നിരിക്കുന്ന പരാതികൾ.

Read Also: പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രാജിവച്ചു: അമര്‍ജീത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉദ്യോ​ഗസ്ഥൻ

സൂം ആപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നും ഒത്തുതീർപ്പ് ഉടമ്പടിയിൽ സൂം വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഫയൽ ചെയ്ത പ്രാരംഭ ഒത്തുതീർപ്പ് ഉടമ്പടിയ്ക്ക് കാലിഫോർണിയയിലെ സാൻ ഹവ്സേയിലെ, യുഎസ് ഡിസസ്ട്രിക്ട് ജഡ്ജായ ലൂസി കോഹ്‌യുടെ അംഗീകാരം ലഭിക്കണം. നിർദ്ദിഷ്ട ശ്രേണിയിൽപ്പെട്ട സൂം ആപ്പിന്റെ സബ്സ്‌ക്രൈബർമാർക്ക് അവരുടെ പ്രധാന സബ്സ്‌ക്രിപ്ഷന്റെ 15 ശതമാനം തുക അല്ലങ്കിൽ 25 ഡോളർ, ഏതാണോ ഉയർന്ന തുക എന്നാൽ അത് തിരികെ ലഭിക്കും. അതേസമയം, മറ്റുള്ളവർക്ക് 15 ഡോളർ വരെയുമാണ് റീഫണ്ട് ഇനത്തിൽ ലഭിക്കുക.

മറ്റ് നിബന്ധനകളായി, സൂം ഉപയോക്താക്കൾ മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ, മീറ്റിങ്ങിന്റെ അധ്യക്ഷനോ മീറ്റിങ്ങിൽ പങ്കെടുക്കുന്ന മറ്റ് ആരങ്കിലുമോ പ്രസ്തുത മീറ്റിങ്ങിൽ ഏതെങ്കിലും തേഡ് പാർട്ടി ആപ്പ് ഉപയോഗിക്കുകയാണങ്കിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും ഇത് സംബന്ധിച്ച് സൂം മുന്നറിയിപ്പ് നൽകേണ്ടതാണ്. കൂടാതെ ഉദ്യോഗസ്ഥർക്ക് സ്വകാര്യതയെയും ഡാറ്റാ കൈകാര്യം ചെയ്യുന്നതിനെയും സംബന്ധിച്ച് പ്രത്യേക പരിശീലനവും നൽകുമെന്നും സൂം ഉറപ്പ് നൽകിയിട്ടുണ്ട്. ഒത്ത് തീർപ്പ് സംബന്ധിച്ച നടപടികളിൽ തെറ്റ് സംഭവിച്ചു എന്നത് സാൻ ഹവ്സേ ആസ്ഥാനമായ കമ്പനി നിഷേധിച്ചു.

Read Also: ഡോക്ടറെ മർദിച്ച സിപിഎം പ്രതികളെ അറസ്റ്റ് ചെയ്തില്ല: ആലപ്പുഴയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനുമാണ് കമ്പനി ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും ഉപയോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാനമെന്നും സൂം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button