Latest NewsKeralaIndia

സമാന്തര എക്‌സചേഞ്ചിന് പിന്നില്‍ പാക് ഐസ്ഐ: പിടിയിലായ മലപ്പുറത്തുകാരൻ ഇബ്രാഹിമിന് പിന്നില്‍ ഐഎസും

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇബ്രാഹിം 2007-ല്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയുമാണ്.

തൃശ്ശൂര്‍: കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്‌ഐ സജീവമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടില്‍ ഇബ്രാഹിം ഐ എസ് ഐയുടെ ചാരനാണെന്നാണ് മാധ്യമ റിപോർട്ടുകൾ. എക്‌സ്‌ചേഞ്ച് നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്‌ഐ. നല്‍കിയതെന്ന് സംശയത്തില്‍ എത്തുകയാണ് അന്വേഷണ ഏജന്‍സികള്‍. രാജ്യത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. കോഴിക്കോടും തൃശൂരും സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ ഇയാള്‍ നടത്തിയിരുന്ന സമാന്തര എക്‌സ്‌ചേഞ്ചില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.എസ്‌ഐ.യാണ് ഇതിന് പിന്നിലെന്നാണ് ഐ.ബി.യുടെ റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇബ്രാഹിം 2007-ല്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയുമാണ്. കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് സംഘം വീണ്ടും ബെംഗളൂരുവിലേക്കു പോകും. ജൂണ്‍ 9നാണ് ബെംഗളൂരുവിലെ 9 സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പിടികൂടിയത്. പിന്നാലെ ഇബ്രാഹിം ഉള്‍പ്പെടെ 3 മലയാളികള്‍ പിടിയിലായി.

ഇബ്രാഹിം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശ്ശൂരിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ കണ്ടെത്തിയ എക്‌സ്‌ചേഞ്ചിലെ അതേ ഉപകരണങ്ങളാണ് ഇവിടങ്ങളില്‍നിന്ന് പിടിച്ചെടുത്തത്. ഇബ്രാഹിമിന് ഐ.എസ്. സംഘടനയുമായി ബന്ധമുണ്ട്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പണമിടപാടുകള്‍ നടക്കുന്നതു ദുബായ് കേന്ദ്രീകരിച്ചാണെന്നും വ്യക്തമായി. ജൂലൈ ഒന്നിന് കോഴിക്കോട്ടെ 7 എക്‌സ്‌ചേഞ്ചുകള്‍ പിടികൂടി. ഇതിലും ഇബ്രാഹിമിന്റെ പങ്ക് തെളിഞ്ഞതോടെ കോഴിക്കോട് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് ബെംഗളൂരു ജയിലിലെത്തിയാണ് ഇബ്രാഹിമിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്മെന്റ് കണ്‍ട്രോള്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഡിഫന്‍സ് കംപ്‌ട്രോളര്‍ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം മൊഴിനല്‍കിയിട്ടുണ്ട്.സ്വര്‍ണക്കടത്തിന്റെയും കുഴല്‍പണ ഇടപാടുകളുടെയും ആസൂത്രണത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമായാണു സമാന്തര എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ ഉപയോഗിക്കുന്നത്.

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തലായിരുന്നു പ്രധാനം.പ്രതിരോധ മന്ത്രാലയത്തില്‍നിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഓഫീസര്‍മാരെ വിളിച്ചിരുന്നത്. പേരും റാങ്കും സൂചിപ്പിക്കും. ആശയവിനിമയം ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. ഓഫീസര്‍മാരെ നേരിട്ട് ബന്ധപ്പെടാനുള്ള എക്സ്റ്റന്‍ഷന്‍ നമ്പറുകളിലും വിളിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് ഉപയോഗപ്പെടുത്തി സൈനിക കേന്ദ്രങ്ങളിലേക്ക് വിളിയെത്തുന്നുവെന്ന വിവരം ആദ്യം കണ്ടത്തിയത് കശ്മീരിലെ മിലിറ്ററി ഇന്റലിജന്‍സ് യൂണിറ്റാണ്.കിഴക്കന്‍ ഇന്ത്യയിലെ ഒരു പട്ടാള ക്യാമ്ബിലേക്ക് വന്ന അജ്ഞാത ഫോണ്‍വിളി ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിറ്ററി ഇന്റലിജന്‍സ് ദക്ഷിണേന്ത്യന്‍ യൂണിറ്റാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button