Latest NewsKeralaNattuvarthaNews

ഇപ്പോൾ ബഹളമുണ്ടാക്കുന്ന വൈദികരുടെയൊക്കെ വായിൽ പഴമായിരുന്നു അന്ന്: ഈശോ വിഷയത്തിൽ വൈദികരെ പരിഹസിച്ച് ജിതിൻ കെ ജേക്കബ്

മതതീവ്രവാദികളെ പേടിച്ചു അനുശോചന പോസ്റ്റ്‌ മുക്കിയ രാഷ്ട്രീയ നേതാക്കളൊക്കെ അത് കഴിഞ്ഞും അരമനകൾ കയറി നിരങ്ങിയില്ലേ? എന്തേ അപ്പോഴൊന്നും നാക്ക് പൊങ്ങിയില്ല?

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈൻ ആയ ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവിൽ, ടാഗ്‌ലൈൻ മാത്രം മാറ്റാമെന്ന് വ്യക്തമാക്കി നാദിർഷായും പ്രതികരണമറിയിച്ചിരുന്നു. എന്നാൽ, വളരെ സെലക്ടീവ് ആയി പെരുമാറുന്ന വൈദികർക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ്.

ആരെങ്കിലും ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊർന്നുപോകുന്ന ഒന്നാണ് ഈ വിശ്വാസം എങ്കിൽ അത് വിശ്വാസം അല്ല, വെറും പ്രഹസനം മാത്രമാണെന്ന് ജിതിൻ പറയുന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോഴും ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷത്തിന്റെ മരണത്തിലും അനുശോചനം അർപ്പിക്കുകയോ കൂടെ ചേരുകയോ ചെയ്യാത്തവർ ഇന്നെന്തിനാണ് ഒരു സിനിമയുടെ പേരിൽ മുറവിളി കൂട്ടുന്നതെന്ന് ജിതിൻ ചോദിക്കുന്നു. സിനിമയുടെ പേരും പറഞ്ഞ് ബഹളം ഉണ്ടാക്കുന്ന വൈദികരുടെയൊക്കെ വായിൽ അന്ന് പഴമായിരുന്നു എന്ന് പരിഹസിക്കുകയാണ് ജിതിൻ.

ജിതിൻ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘കുമാരാ.. അനക്ക് ഈ ഇടയായി കുറച്ച് വർഗീയത കൂടണിണ്ട്’.. മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയൂള്ളൂ,’

‘എങ്കിൽ നാടകത്തിന്റെ പേര് മാറ്റേണ്ടി വരും ദുഷ്യന്തന്റെ സുന്നത്ത് കല്യാണം’

കൌണ്ടറുകളുടെ പൂരം.. ഈ സീൻ കണ്ട് പൊട്ടിച്ചിരിക്കാത്ത മലയാളി ഉണ്ടോ.. പക്ഷെ ഇനിയൊരു കാലത്ത് മലയാള സിനിമയിൽ നിന്ന് ഇതുപോലൊരു സീൻ ഉണ്ടാകില്ല. കാരണം തമാശയിൽ പോലും വികാരം വൃണപ്പെടുന്നവരായി മാറി മലയാളി. മലയാള സിനിമയിൽ ഇപ്പോൾ വെളുപ്പിക്കലുകളുടെ കാലമാണ്. ഒരു ഭാഗത്തെ വിഷയങ്ങൾ മാത്രം കാണുമ്പോൾ വാ തുറക്കുന്ന സിനിമക്കാർ.. കലാകാരന്മാർ എന്നത് മറന്ന് രാഷ്ട്രീയ – മത അടിമകളായി മാറി ഏറെപ്പേരും. ഇരട്ടത്താപ്പുകൾ കാണുമ്പോൾ മറുവിഭാഗവും സ്വഭാവികമായും പ്രതികരിക്കും. വിമർശനവും, ട്രോളും എല്ലാവരെയും കുറിച്ച് ആകുമ്പോൾ അത് ആസ്വദിക്കാൻ കഴിയും. പക്ഷെ അജണ്ടകൾ വെച്ച് ഒരു കലാരൂപത്തെ അവതരിപ്പിക്കുമ്പോൾ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാൻ കഴിയുകയുമില്ലല്ലോ.

ഇപ്പോൾ കുറെ അന്തം ക്രിസ്ത്യാനികൾ നദിർഷായെ തെറിവിളിക്കുക ആണ്. നാദിർഷാ ഒക്കെ എത്രയോ പതിറ്റാണ്ടുകളായി കലാരംഗത്ത് ഉള്ളതാണ്. അദ്ദേഹം എന്തെങ്കിലും അജണ്ടകൾ വെച്ചാണ് സിനിമ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. മനുഷ്യരെ നന്നായി ചിരിപ്പിക്കാൻ അറിയാം അദ്ദേഹത്തിന്. അല്ലെങ്കിൽ തന്നെ ഒരു സിനിമയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കർത്താവായ യേശു ക്രിസ്തുവിന് എന്ത് സംഭവിക്കാൻ ആണ്? ആരെങ്കിലും ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊർന്നുപോകുന്ന ഒന്നാണ് ഈ വിശ്വാസം എങ്കിൽ അത് വിശ്വാസം അല്ല, വെറും പ്രഹസനം മാത്രം. അന്തം ക്രിസ്ത്യാനികളുടെ ഈ ആവേശം ഒന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ കണ്ടില്ലല്ലോ? അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കെടുക്കാനും ആരും ഇല്ലായിരുന്നു. ഇപ്പോൾ സിനിമയുടെ പേരും പറഞ്ഞ് ബഹളം ഉണ്ടാക്കുന്ന വൈദികരുടെയൊക്കെ വായിൽ പഴമായിരുന്നു അന്ന്.. സൗമ്യ സന്തോഷിനെ കേരളം മനഃപൂർവം അവഗണിച്ചപ്പോൾ ഒരു അന്തം ക്രിസ്ത്യാനിക്കും, വൈദികർക്കും പൊള്ളിയില്ലല്ലോ. മതതീവ്രവാദികളെ പേടിച്ചു അനുശോചന പോസ്റ്റ്‌ മുക്കിയ രാഷ്ട്രീയ നേതാക്കളൊക്കെ അത് കഴിഞ്ഞും അരമനകൾ കയറി നിരങ്ങിയില്ലേ? എന്തേ അപ്പോഴൊന്നും നാക്ക് പൊങ്ങിയില്ല?

Also Read:ക്രിസ്ത്യാനിയായ മണിക്കുട്ടൻ എന്ന തോമസ് ജയിംസിന് അഭിനന്ദനങ്ങൾ: സോഷ്യൽ മീഡിയ പോസ്റ്റ്‌ വിവാദമാകുന്നു

കേരളത്തിലെ ക്രിസ്തീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണോ? ജോസഫ് മാഷിന്റെ വിഷയത്തിലും, സൗമ്യയുടെ രക്തസാക്ഷിത്വത്തിലും ഇസ്ലാമിക തീവ്രവാദികളെയും, അവർക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളെയും പേടിച്ച് മിണ്ടാതിരുന്നവരാണ് സോഷ്യൽ മീഡിയയിൽ കിടന്ന് ഈ ബഹളം വെക്കുന്നത്. അന്തം ക്രിസ്ത്യാനികൾക്ക് അത്രയ്ക്ക് പൊട്ടി ഒലിക്കുന്നു എങ്കിൽ ഇതേപോലെ ഒരു കലാരൂപം സൃഷ്ടിക്ക്. ഇതുപോലുള്ള അന്തങ്ങളെ സൃഷ്ടിക്കുന്നത് ഇവിടുത്തെ സിനിമക്കാരും, മാധ്യമ പ്രവർത്തകരും തന്നെയാണ്. ഇത് ഇനിയും കൂടത്തെ ഉള്ളൂ. എന്തിനും ഏതിനും മതം കാണാൻ തുടങ്ങിയിരിക്കുന്നു മലയാളി. അങ്ങനെ ആക്കി എടുത്തതാണ് മലയാളി സമൂഹത്തെ..
വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും അതിന് ആകുന്നത്ര വെള്ളവും വളവും നൽകിയിട്ടുമുണ്ട്. ഇതൊക്കെ ഉണ്ടാക്കിവെക്കുന്ന ഇരട്ടതാപ്പ് രാജപ്പന്മാർ കേരളീയ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം എത്ര വലുതാണ് എന്നോർക്കണം. ഒന്നെങ്കിൽ എല്ലാവരെയും ട്രോളണം, വിമർശിക്കണം, അതല്ലാതെ ഒരു വശത്ത് വെളുപ്പിക്കലും, കണ്ണടച്ച് ഇരുട്ടാക്കലും മറു വശത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യവും കാണിച്ചാൽ ഇനിയുള്ള കാലത്ത് ഒരു സിനിമ ഇറക്കണം എങ്കിൽ ആദ്യം ഓരോ മതത്തിലെയും അന്തങ്ങളുടെ അനുവാദം വാങ്ങേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button