Latest NewsIndiaInternational

‘ആണവ കരാര്‍ വിഷയത്തിൽ ചൈനയുമായി ചർച്ച നടത്തിയില്ല, ഞങ്ങള്‍ എതിര്‍ത്തതിനു പിന്നിൽ മറ്റു കാരണങ്ങൾ’ – പ്രകാശ് കാരാട്ട്

ആണവ കരാര്‍ ഇന്ത്യയെ പൂര്‍ണമായും അമേരിക്കയുടെ ആശ്രിതരാക്കുമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്

ന്യൂഡല്‍ഹി: 2007-08 കാലത്ത് ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്ന ആരോപണം വിവാദങ്ങൾക്ക് തിരികൊളുത്തി. മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇടതുപാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയിരിക്കുന്നത്. വിജയ് ഗോഖലെയുടെ പുതിയ പുസ്തകമായ ‘ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ’ യിലാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിേയക്കാവുന്ന വെളിപ്പെടുത്തലുകള്‍. ഇതിൽ ഇപ്പോൾ പ്രതികരണവുമായി
എത്തിയിരിക്കുകയാണ് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

നയതന്ത്രപരമായി ഇന്ത്യയെ പൂര്‍ണമായും അമേരിക്കയുടെ ആശ്രിതരാക്കുന്നതായിരുന്നു ആണവ കരാറെന്നും അതുകൊണ്ടാണ് തങ്ങള്‍ കരാറിനെ എതിര്‍ത്തതെന്നും കാരാട്ട് ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 2008ല്‍ ആണവകരാറിനെ ചൊല്ലി യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍വലിക്കുമ്പോള്‍ പ്രകാശ് കാരാട്ടായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി.അമേരിക്കയുമായി നയതന്ത്രപരമായ കൂട്ടുകെട്ട് ഉറപ്പിക്കുന്നതായിരുന്നു ആണവ കരാര്‍. സൈനിക സഹകരണമായിരുന്നു പ്രധാനം.  ഇക്കാരണത്താലാണ് ഇടതുകക്ഷികള്‍ കരാറിനെ എതിര്‍ത്തത്. അതുതന്നെ സംഭവിച്ചുവെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നു. ആണവ കരാര്‍ നമുക്ക് എന്തു നേടിത്തന്നു?

നമ്മുടെ ആണവശക്തി വര്‍ധിപ്പിക്കാനും വിപുലീകരിക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒന്നും സംഭവിച്ചില്ല. അമേരിക്കയുമായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും അടുത്ത ബന്ധം സ്ഥാപിച്ചുവെന്നത് മാത്രമാണ് സംഭവിച്ചത്. ഞങ്ങള്‍ അന്ന് പറഞ്ഞതും ഇതുതന്നെയാണ് -കാരാട്ട് പറഞ്ഞു. ആണവ കരാര്‍ ഇന്ത്യയെ പൂര്‍ണമായും അമേരിക്കയുടെ ആശ്രിതരാക്കുമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. ചൈനയുമായി ഏതെങ്കിലും ഘട്ടത്തില്‍ ആണവകരാര്‍ വിഷയത്തില്‍ ആശയവിനിമയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കാരാട്ട് മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button