Latest NewsKeralaNattuvarthaNews

‘പോടാ എന്ന് വിളിച്ചാൽ തിരിച്ചും പോടാ എന്ന് വിളിക്കണം’: തരുന്ന റെസ്‌പെക്ട് നല്‍കിയാല്‍ മതിയെന്ന് ഗൗരി നന്ദ

കോഴിക്കോട്: ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട പോലീസിനെ ചോദ്യം ചെയ്ത ഗൗരി നന്ദ എന്ന പ്ലസ് ടു വിദ്യാര്‍ഥിയാണ് സോഷ്യൽ മീഡിയയിലെ താരം. തൊട്ടതിനും പിടിച്ചതിനും എല്ലാം സാധാരണക്കാരിൽ നിന്നും പിഴ ഈടാക്കുന്ന പോലീസിന്റെ അത്തരം ഒരു നയത്തെ ആയിരുന്നു ഗൗരി നന്ദ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിനു പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ, ഇങ്ങോട്ട് ലഭിക്കുന്ന റെസ്‌പെക്ട് മാത്രം അവര്‍ക്കും നല്‍കിയാല്‍ മതിയെന്ന് പറയുകയാണ് പെൺകുട്ടി.

അന്ന് പൊലീസിനെതിരെ സംസാരിച്ചപ്പോള്‍ വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിക്കാന്‍ തോന്നിയിരുന്നില്ലെന്നും ഗൗരി നന്ദ പറഞ്ഞു. മീഡിയാ വണ്‍ ചാനലിലെ ഫസ്റ്റ് ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗൗരി നന്ദയുടെ പ്രതികരണം. പൊലീസ് പോടാ എന്നാ വിളിക്കുമ്പോള്‍ തിരിച്ചും പോടാ എന്ന് തന്നെ വിളിക്കണം എന്നാണു ഗൗരി നന്ദയുടെ മറുപടി.

Also Read:അമ്മയോട് പിണങ്ങി ഇറങ്ങിയ 16 കാരിയെ പീഡിപ്പിച്ച് രണ്ട് സംഘം, 4 മണിക്കൂറിനെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി

‘എല്ലാ നിയമങ്ങളും അറഞ്ഞുകൊണ്ടല്ലല്ലോ നമ്മള്‍ പ്രതികരിക്കാന്‍ പോകുന്നത്. എനിക്ക് അവിടെ പ്രതികരിക്കേണ്ട ഒരു സാഹചര്യം കിട്ടി, ഞാന്‍ പ്രതികരിച്ചു. അങ്ങനെ സംസാരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വരും എന്ന് അറിഞ്ഞുകൊണ്ടല്ല പ്രതികരിക്കാന്‍ പോയത്. പൊലീസ് പോടാ എന്നാ വിളിക്കുമ്പോള്‍ തിരിച്ചും പോടാ എന്ന് തന്നെ വിളിക്കണം. ഇങ്ങോട്ട് ലഭിക്കുന്ന റെസ്‌പെക്ട് മാത്രം അവര്‍ക്കും നല്‍കിയാല്‍ മതി. പൊതുജനങ്ങളോട് മാന്യമായി സംസാരിച്ചില്ലെങ്കില്‍ പ്രശ്‌നമാണെന്ന് പൊലീസ് മനസ്സിലാക്കണം. എന്റെ കാര്യത്തില്‍ ഒരു വീഡയോ ഉണ്ടായത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ജയിലില്‍ പോയി കിടന്നേനെ’, ഗൗരി നന്ദ പറഞ്ഞു.

പൊലീസ് നടപടി ചോദ്യം ചെയ്തതോടെ 18കാരിക്കതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി. ഏതായാലും സംഭവം വിവാദമായതിനു പിന്നാലെ ‘പോടാ പോലീസ്’ എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button