Latest NewsNewsIndiaInternational

ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന ഈ മനുഷ്യൻ ഒരു ഇന്ത്യാക്കാരനല്ല: 17 വർഷത്തെ കണക്ക് വീട്ടലാണിത്, അഭിമാന കാഴ്ച !

ടോക്കിയോ: ഒളിമ്പിക്സിലെ മനോഹരമായ കാഴ്ചയിൽ ഒന്നായിരുന്നു ഇന്ത്യക്കാരനല്ലാത്ത പാർക്ക് തായ് സാംഗ് ഇന്ത്യൻ പതാകയേന്തി അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കുന്നത്. ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേട്ടത്തിൽ പി.വി സിന്ധു തിളങ്ങുമ്പോൾ ഇത്തവണ സിന്ധുവിനെ അതിനു പ്രാപ്തയാക്കിയത് കോച്ച് പാർക്ക് തായ് സാംഗ് ആണ്. ദക്ഷിണ കൊറിയക്കാരനായ പാർക്കിന്റെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ സിന്ധു നേടിയെടുത്തത് ഒളിമ്പിക്സിലെ തന്റെ വ്യക്തിഗത രണ്ടാം മെഡൽ ആണ്. ചരിത്രത്തിലേക്കുള്ള നടന്നു കയറ്റമായിരുന്നു അത്.

ബാഡ്മിന്റൺ മത്സരത്തിനൊടുവിൽ പി.വി സിന്ധുവിനും മറ്റ് മത്സര ഇനങ്ങളിലെ വിജയികൾക്കും ചുറ്റിനും ക്യാമറാക്കണ്ണുകൾ ഫ്‌ളാഷ് അടിച്ച് മിന്നി മറഞ്ഞപ്പോൾ കോർട്ടിന് സൈഡിലായി ഇന്ത്യൻ പതാകയേന്തി അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കുകയായിരുന്നു ദക്ഷിണ കൊറിയക്കാരനായ പാർക്ക് തായ് സാംഗ്. ഓരോ പോയിന്റിലും സിന്ധുവിനേക്കാൾ തുള്ളിച്ചാടിയ പാർക്കിനെ ഇന്ത്യൻ ജനത അതിശയത്തോടെയായിരുന്നു നോക്കി കണ്ടത്.

Also Read:ഉപ്പൂറ്റി വി​ണ്ടു​കീ​റു​ന്നത് തടയാൻ ഇതാ ചില മാർങ്ങൾ

അവസാനത്തെ പോയിന്റിനായി സിന്ധു ബാറ്റ് വീഴ്ത്തിയപ്പോൾ സന്തോഷം കൊണ്ട് ചെറിയ കുട്ടിയെ പോലെ തുള്ളിച്ചാടുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും ഉണ്ട് ഒരു പ്രതികാരത്തിന്റെ കഥ പറയാൻ. 17 വർഷം പഴക്കം ചെന്ന ഒരു കഥ. 2004 ലെ ഏതൻ‌സ് ഒളിപിക്‌സിൽ പുരുഷന്മാരുടെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്താകുമ്പോൾ ഉണ്ടായ സങ്കടവും നിരാശയും ഇന്ന് അദ്ദേഹത്തിന് മറക്കാം. അന്നത്തെ തന്റെ പരാജയത്തിന് ഇന്ന് സിന്ധുവിലൂടെ പകരം തീർത്തതാകാം പാർക്ക്. സ്വന്തം രാജ്യത്തിനു ഒളിമ്പിക്സിൽ തോറ്റ് പുറത്തായ ഒരാൾ മറ്റൊരു രാജ്യത്തിനുവേണ്ടി മെഡൽ നേടാൻ മുഖ്യകാരണക്കാരൻ ആയി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button