Latest NewsNewsInternational

കൊവിഡ് വാക്‌സിനേഷനില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന അമേരിക്കയില്‍ നാശം വിതച്ച് വീണ്ടും കൊറോണ വൈറസ്

വാഷിംഗ്ടണ്‍: കൊവിഡ് വാക്സിനേഷനില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന അമേരിക്കയില്‍ നാശം വിതച്ച് വീണ്ടും കൊറോണ വൈറസ്. രാജ്യത്തെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടും രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ വൈറസാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കഴിഞ്ഞ ജൂണിലാണ് ഇതിനു മുമ്പ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ആശുപത്രികളില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കുകളനുസരിച്ച് 72790 കേസുകളാണ് ഓരോ ദിവസവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 95 ശതമാനം രോഗികള്‍ക്കും കൊവിഡിന്റെ ഡെല്‍റ്റാ വൈറസ് ആണ് പിടിപെട്ടിട്ടുള്ളത്.

Read Also :’നിങ്ങളെ സമ്മതിക്കണം’: പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ഒരു വരവ് കൂടി വരേണ്ടി വരുമെന്ന് മുരളി തുമ്മാരുകുടി

കൊവിഡ് അതിതീവ്രമായി പടര്‍ന്നുപിടിയ്ക്കാന്‍ തുടങ്ങിയതോടെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വീടുകള്‍ക്കുള്ളിലടക്കം മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കി അധികൃതര്‍ ഉത്തരവിറക്കി. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കു പുറമേ, സാക്രമെന്റോ, യോളോ, ലോസ് ഏഞ്ചല്‍സ്, ലുസിയാന എന്നിവിടങ്ങളിലും മാസ്‌ക്കുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button