Latest NewsNewsIndia

മദ്ധ്യപ്രദേശിൽ കനത്ത മഴയും പ്രളയവും : ആയിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറായ തുടരുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഗ്വാളിയാർ-ചംബൽ മേഖലയിൽ 1,171 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ശിവപുരി ജില്ലയിലെ അടൽ സാഗർ ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നിട്ടുണ്ട്.

Read Also : ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ 

ശിവപുരി, ഷിയോപൂർ, ഗ്വാളിയോർ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. 16,00ൽപ്പരം ആളുകളെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷപെടുത്തി.

പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഹെലികോപ്ടറിൽ സന്ദർശനം നടത്തും. സ്ഥിതിഗതികൾ വിലയിരുത്താൻ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നിരുന്നു. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button