KeralaLatest NewsNews

കുതിരാൻ രണ്ടാം തുരങ്കം: ഡിസംബറിൽ ടോൾ പിരിവ് തുടങ്ങുമെന്ന് നിർമ്മാണ കമ്പനി

നിലവിൽ ഫ്ലോറിംഗ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഡ്രെയിനേജ് വർക്കുകളും തുടരും.

തൃശ്ശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമ്മാണ കരാർ കമ്പനിയായ കെ.എം.സി. 70 ശതമാനം പണി പൂർത്തിയായതായി കെ എം സി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കമ്പനി അറിയിച്ചു.

Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

നിലവിൽ രാത്രിയും പകലുമായി ജോലികൾ തുടരുന്നു. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്. മുഴുവൻ വേഗത്തിൽ തന്നെയാണ് ജോലികൾ നടക്കുന്നതെന്നും കെ എം സി വക്താവ് അറിയിച്ചു. നൂറിലധികം തൊഴിലാളികളാണ് 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്. നിലവിൽ മുകളിലെ കോൺക്രീറ്റിംഗ് ജോലികളാണ് നടക്കുന്നത്. അത് 60 ശതമാനം പൂർത്തിയായി. നിലവിൽ ഫ്ലോറിംഗ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഡ്രെയിനേജ് വർക്കുകളും തുടരും. കുതിരാൻ ഒന്നാം തുരങ്കം തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമായിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button