COVID 19Latest NewsKeralaNewsIndia

പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം : കേരളം തന്നെ മുന്നിൽ

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,17,69,132 ആയി. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ മാത്രം 23,676 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

Read Also : ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച്‌ നവവധു ഒളിച്ചോടി : വിവാഹതട്ടിപ്പെന്ന് പ്രാഥമിക നിഗമനം 

കേരളത്തിൽ രോഗവ്യാപനത്തിന്റെ ശക്തി വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രത്യേക സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 3,09,33,022 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,668 പേരാണ് കൊറോണ മുക്തരായത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,10,353 പേർ ചികിത്സയിൽ ഉണ്ട്. കൊറോണയെ തുടർന്നുള്ള 562 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,25,757 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button