KeralaLatest News

കരുണാപുരത്ത്​ എ​ന്‍.​ഡി.​എ പി​ന്തു​ണ​യോ​ടെ അ​വി​ശ്വാ​സം പാ​സാ​യി: എല്‍.ഡി.എഫിന്​ ഭരണം നഷ്​ടപ്പെട്ടു

കെ​ടു​കാ​ര്യ​സ്ഥ​ത​യും ഏ​കാ​ധി​പ​ത്യ​വും മൂ​ലം വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ഇ​ല്ലാ​തെ ഫ​ണ്ടു​ക​ള്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ്​ ഭ​ര​ണം തു​ട​ങ്ങി ആ​റു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു.​ഡി.​എ​ഫ്​ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം എ​ന്‍.​ഡി.​എ അം​ഗ​ത്തിന്റെ പി​ന്തു​ണ​യോ​ടെ പാ​സാ​യി. എ​ട്ടി​നെ​തി​രെ ഒമ്പ​ത് വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. എ​ല്‍.​ഡി.​എ​ഫി​ന്​ ഭ​ര​ണം ന​ഷ്​​ട​​പ്പെ​ട്ട​തി​നാ​ല്‍ എ​ന്‍.​ഡി.​എ പി​ന്തു​ണ​യോ​ടെ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റും. പ്ര​സി​ഡ​ന്‍​റ്​ വി​ന്‍സി വാ​വ​ച്ചനെ​തി​രെ​യാ​യി​രു​ന്നു അ​വി​ശ്വാ​സം.

കെ​ടു​കാ​ര്യ​സ്ഥ​ത​യും ഏ​കാ​ധി​പ​ത്യ​വും മൂ​ലം വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ഇ​ല്ലാ​തെ ഫ​ണ്ടു​ക​ള്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ്​ ഭ​ര​ണം തു​ട​ങ്ങി ആ​റു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്.17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ എ​ല്‍.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് മു​ന്ന​ണി​ക​ള്‍ക്ക് എ​ട്ടു​വീ​തം അം​ഗ​ങ്ങ​ളും എ​ന്‍.​ഡി.​എ​ക്ക് ഒ​രു അം​ഗ​വു​മാ​ണു​ള്ള​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍ന്ന്​ ന​ട​ന്ന പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍.​ഡി.​എ അം​ഗം ഇ​രു​മു​ന്ന​ണി​ക​ളെ​യും പി​ന്തു​ണ​ക്കാ​തെ വ​ന്ന​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ലെ​ത്തി.

എ​ന്നാ​ല്‍, അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍ച്ച​യി​ല്‍ എ​ന്‍.​ഡി.​എ അം​ഗം കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ച്ചു.വൈ​സ് പ്ര​സി​ഡ​ന്‍​റ്​ കെ.​ടി. സാ​ലി​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം വ്യാ​ഴാ​ഴ്ച ച​ര്‍ച്ച​ചെ​യ്യും. അ​തേ​സ​മ​യം, കോ​ണ്‍ഗ്ര​സിന്റെ അ​ധി​കാ​ര​ക്കൊ​തി കൊ​ണ്ട് മാ​ത്ര​മാ​ണ് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തെ​ന്നും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്നു​പോ​ലും തെ​ളി​യി​ക്കാ​ന്‍ യു.​ഡി.​എ​ഫി​നാ​യില്ലെന്നും പ്ര​സി​ഡ​ന്‍​റ്​ വി​ന്‍സി വാ​വ​ച്ച​ന്‍ പ​റ​ഞ്ഞു.

അതേസമയം നി​ല​വി​ലെ ഇ​ട​തു ഭ​ര​ണ​സ​മി​തി​യു​ടെ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും ഫ​ണ്ടു​ക​ള്‍ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് യു.​ഡി.​എ​ഫ്​ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​തെ​ന്ന് എ​ന്‍.​ഡി.​എ അം​ഗം സി.​ആ​ര്‍. ബി​നു പറഞ്ഞു. ബി.​ഡി.​ജെ.​എ​സ് ജി​ല്ല ഘ​ട​ക​ത്തിന്റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് പി​ന്തു​ണ​യെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍​റി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍ച്ച​യി​ലും സ​മാ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button