Latest NewsNewsIndia

ലവ്‌ലിന രാജ്യത്തിന്റെ അഭിമാനം : അഭിനന്ദിച്ച് രാഷ്‌ട്രപതി

വനിതകളുടെ 64-69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന മെഡല്‍ നേടിയത്

ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് അഭിനന്ദനങ്ങളുമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ലവ്‌ലിന രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ലവ്‌ലിന ബോര്‍ഗോഹെയ്‌ന് അഭിനന്ദനങ്ങള്‍. കഠിനാധ്വാനത്തിലൂടെയും ഉറച്ച ലക്ഷ്യബോധത്തിലൂടെയും നിങ്ങള്‍ രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. ഒളിമ്പിക്‌സ് ബോക്‌സിങ് വിഭാഗത്തില്‍ നിങ്ങള്‍ നേടിയ വെങ്കല മെഡല്‍ ഇവിടുത്തെ യുവതയെ തീര്‍ച്ചയായും പ്രചോദിപ്പിക്കും. പ്രത്യേകിച്ച് യുവതികളെ. പ്രതിസന്ധികളോട് പടവെട്ടി തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് അവര്‍ക്ക് പ്രചോദനമാകും’-രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

Read Also  : 2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ പുതിയ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി

വനിതകളുടെ 64-69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന മെഡല്‍ നേടിയത്. സെമി ഫൈനലില്‍ ലോകചാംപ്യനും തുര്‍ക്കി താരവുമായ ബുസേനസ് സര്‍മേനലിയോടാണ് ലവ്‌ലിന പരാജയപ്പെട്ടത്. 5-0ത്തിനാണ് തുര്‍ക്കിതാരം ലവ്‌ലിനയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയതോടെ അഞ്ച് വിധികര്‍ത്താക്കളും തുര്‍ക്കി താരത്തിന് അനുകൂമായി വിധി പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button