MollywoodLatest NewsKeralaCinemaNattuvarthaNewsIndiaEntertainment

തന്റെ സിനിമയുടെ പേര് രാക്ഷസരാമൻ എന്നായിരുന്നു, ഭക്തർക്ക് വേണ്ടി അത്‌ മാറ്റി: വിനയൻ

തിരുവനന്തപുരം: നാദിർഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോ എന്ന സിനിമയുടെ പേരിൽ ചൊല്ലി ആരംഭിച്ച വിവാദം ഒടുവിൽ ഒത്തുതീർപ്പുകളിലേക്ക് വഴിമാറുകയാണ്. സംവിധായകൻ വിനയനാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. നാദിർഷാ പേര് മാറ്റാൻ തയ്യാറാണ് എന്നായിരുന്നു വിനയന്റെ ഫേസ്ബുക് പോസ്റ്റ്. അതോടൊപ്പം തന്നെ 2001 ലെ വിനയന്റെ മമ്മൂട്ടി ചിത്രത്തിൽ സമാനമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രേക്ഷകരിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും വിനയൻ വ്യക്തമാക്കുന്നു.

Also Read:‘കേരളം ഇപ്പോൾ ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി’: സർക്കാർ ഉത്തരവിനെതിരെ വി ഡി സതീശൻ

‘2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായതെ’ന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വിവാദങ്ങൾ ഒഴിവാക്കുക. നാദിർഷാ “ഇശോ” എന്ന പേരു മാറ്റാൻ തയ്യാറാണ്. “ഈശോ” എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക്ക് ആ പേര് മാറ്റാൻ കഴിയില്ലേ?.
ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച “രാക്ഷസരാജാവ്” എന്ന ചിത്രത്തിൻെറ പേര് “രാക്ഷസരാമൻ” എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?.
ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എൻെറ ചോദ്യത്തിന് സാറിൻെറ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു. പേരു മാറ്റാം. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button