COVID 19NattuvarthaLatest NewsKeralaNewsIndia

പായസത്തിൽ കശുവണ്ടിക്ക് പകരം കായവും പുളിയും, ഈ ഓണത്തിന് പുളി പായസം പൊളിക്കും: ഓണക്കിറ്റ് വിതരണത്തിൽ ട്രോൾ പൂരം

തിരുവനന്തപുരം : ക്രീം ബിസ്‌ക്കറ്റിന് പിന്നാലെ സർക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റിൽ കായവും പുളിയും ഉൾപ്പെടുത്തും. കശുവണ്ടി പരിപ്പ് ലഭ്യമല്ലെന്ന് സപ്ലൈകോ മേഖലാ മാനേജർമാർ അറിയിച്ചതോടെയാണ് കാ​യം, പു​ളി, ആ​ട്ട, പ​ഞ്ച​സാ​ര എ​ന്നി​വ​യി​ല്‍ ഏതെങ്കിലും പ​ക​രം ഉൾപ്പെടുത്താൻ തീരുമാനമായത്. സപ്ലൈകോ സിഎംഡി ആണ് ഓണക്കിറ്റിൽ പുളിയോ കായമോ നൽകാമെന്ന് നിർദേശിച്ചത്. റീ​ജിയണല്‍ ​മാ​നേ​ജ​ര്‍​മാ​രു​ടെ​യും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ഓണക്കിറ്റില്‍ 50 ​ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്‍റെ ലഭ്യത കുറവ് കാരണം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്. കശുവണ്ടി പരിപ്പ് ഇട്ട് പായസമുണ്ടാക്കാമെന്ന് സ്വപ്നം കണ്ടവർ ഇനി ഇത് പണം മുടക്കി വാങ്ങേണ്ടതായി വരും. ഇതോടെ സർക്കാരിനെ ട്രോളി സോഷ്യൽ മീഡിയയും രംഗത്ത്. ‘കടംകേറി പരിപ്പിളകി ഇരിക്കുന്നവർക്ക് എന്ത് അണ്ടിപ്പരിപ്പ്, ഈ ഓണത്തിന് പുളി പായസം പൊളിക്കും’ എന്നാണ് ഒരാളുടെ പ്രതികരണം. ‘പായസത്തിൽ കായവും പുളിയും ചേർക്കാമെന്നു ഭക്ഷ്യമന്ത്രിയുടെ കണ്ടുപിടുത്തം’ എന്നും തീരുമാനത്തെ ട്രോളുന്നവരുണ്ട്. നടക്കാതെത വാഗ്ദാനങ്ങൾ നൽകി എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നതെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്.

ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കായം/കായപ്പൊടി , ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button